ആര്‍ ആര്‍ നഗര്‍ ഉപതിരഞ്ഞെടുപ്പ്; മണ്ഡലത്തിലെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നവംബര്‍ മൂന്നിന് രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ് പ്രസാദ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് സൗജന്യ പി.പി.ഇ കിറ്റ് നല്‍കുന്നതോടൊപ്പം ആംബുലന്‍സ് സൗകര്യങ്ങളും നല്‍കും. ഒമ്പത് വാര്‍ഡുകളുള്ള മണ്ഡലത്തില്‍ പത്ത് ആംബുലന്‍സുകള്‍ വീതമാണ് ഓരോ വാര്‍ഡിലും ഇതിനായി ഏര്‍പ്പെടുത്തുക. കോവിഡ് പോസിറ്റീവ് ആയ മണ്ഡലത്തിലെ രോഗികളെ ആംബുലന്‍സില്‍ പോളിംഗ് ബൂത്തിലെത്തിക്കും. കൂടുതല്‍ ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാന്‍ ഇവര്‍ക്കായി വൈകിട്ട് അഞ്ചു മണി മുതല്‍ ആറ് മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കഴിഞ്ഞ പതിനേഴ് ദിവസത്തിനുള്ളില്‍ 1177 പോസിറ്റീവ് കേസുകളാണ് മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരെ നവംബര്‍ രണ്ടാം തിയ്യതി വൈകുന്നേരം വരെ ബിബിഎംപി കണ്‍ട്രോള്‍ റൂമില്‍ നിന്നും വിളിക്കും. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന രോഗികളെ അവരുടെ താമസസ്ഥലത്തു നിന്നും പോളിംഗ് ബൂത്തിലെത്തിക്കും. ഇവര്‍ക്ക് വലത് കൈയ്യില്‍ ധരിക്കാന്‍ കയ്യുറ നല്‍കും. ഇടത് കൈയ്യിലെ നടുവിരലിലായിരിക്കും വോട്ട് ചെയ്ത് കഴിഞ്ഞുള്ള അടയാളം രേഖപ്പെടുത്തുക. എല്ലാ ബൂത്തുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുമെന്നും, പോളിംഗ് ബൂത്തുകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്യുമെന്നും കമ്മീഷണര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രത്യേക ക്യൂവായിരിക്കും എല്ലാ പോളിംഗ് ബൂത്തുകളിലും ഉണ്ടായിരിക്കുക എന്ന് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കമ്മീഷണര്‍ പറഞ്ഞു.

4.62 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് മറ്റൊരു മണ്ഡലമാണ് തുംകൂര്‍ ജില്ലയിലെ സിറ നിയമസഭ മണ്ഡലം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം