ബെംഗളൂരു കലാപം: പ്രതിയായ മുൻ മേയർ ഒളിവിൽ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ പ്രതിയായ മുൻ മേയറും, നിലവിൽ കോൺഗ്രസ്സ് കോർപ്പറേറ്ററുമായ ആർ. സമ്പത്ത് രാജ് ഒളിവിൽ. കോവിഡ് ചികിത്സക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഡിസ്ചാർജ് ആയതിന് ശേഷം ഇദ്ദേഹം ഒളിവിൽ പോവുകയായിരുന്നു.

സമ്പത്ത് രാജ് ആശുപത്രി വിട്ടു എന്നറിഞ്ഞതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് വേണുഗോപാൽ വ്യാഴാഴ്ച ആശുപത്രി സന്ദർശിക്കുകയും സമ്പത്ത് രാജ് ഒളിവിൽ പോയതായി സ്ഥിരികരിക്കുകയും ചെയ്തു.

എന്നാൽ സമ്പത്ത് രാജിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് പോലിസിനെ അറിയിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ ഏഴിന് വേണുഗോപാൽ ആശുപത്രി അധികൃതർക്ക് നോട്ടിസ് നൽകിയിരുന്നു. അക്കാര്യത്തിൽ വീഴ്ച വരുത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് മറ്റൊരു നോട്ടീസ് നൽകിയിരിക്കുകയാണ് പോലീസ് ഇപ്പോൾ.

കലാപത്തിന് പ്രേരിപ്പിക്കുകയും, കലാപത്തിൽ വിട് തകർക്കപ്പെട്ട കോൺഗ്രസ്സ് നേതാവും എംഎൽഎ യുമായ ആർ. അഖണ്ഡ ശ്രീനിവാസ മൂർത്തിയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചു എന്നതുമാണ് സമ്പത്ത് രാജിനെതിരേയുള്ള കേസ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനൊന്നിനാണ് ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിലും, കെ.ജി. ഹള്ളിയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദേശത്തെ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു മത നിന്ദ പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ മൂവായിരത്തോളം വരുന്ന ജനങ്ങൾ തെരുവുകൾ കൈയ്യടക്കുകയും പൊതുമുതൽ വ്യപകമായി നശിപ്പിക്കുകയും ചെയ്തു. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് തീയ്യിട്ടതിന് പുറമേ, നിരവധി വാഹനങ്ങളും കലാപകാരികൾ അഗ്നിക്കിരയാക്കി. കലാപം നിയന്ത്രിക്കാൻ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അറുപതോളം പോലിസുകാർക്കും പരിക്കേറ്റു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുസമ്മുൽ പാഷയുൾപ്പെടെ നാനൂറോളം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലിസിന് പുറമെ കേന്ദ്ര ഏജൻസിയായ എൻഐഎ യും കേസ് അന്വേഷിക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം