ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും; ഇ ഡി, എന്‍ സി ബി നിലപാട് നിര്‍ണായകമാകും

ബെംഗളൂരു : മയക്കുമരുന്ന് കടത്തില്‍ സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ നാലു ദിവസങ്ങളിലായി 50 മണിക്കൂറിലേറെയാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇ ഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവിലെ കമ്മനഹള്ളില്‍ ഹോട്ടല്‍ തുടങ്ങാനായി അനൂപിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം ചെയ്തിരുന്നു. ഈ തുക ലഹരിക്കടത്തിന് ഉപയോഗിച്ചോ എന്നും ലഹരിക്കടത്തിന് ബിനീഷ് കോടിയേരി സാമ്പത്തികമായി അനൂപിന് സഹായങ്ങള്‍ നല്‍കിയോ എന്നതില്‍ വ്യക്തവരുത്താനുമാണ് ഇ ഡി ശ്രമിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും ഇ ഡിക്ക് ലഭിച്ചിട്ടില്ല എന്നാണ് വിവരം. ബെംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബി ക്യാപിറ്റല്‍ ഫോറെക്‌സ് എന്നീ സ്ഥാപനങ്ങളെ കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്.

അതേ സമയം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ക്ഷീണവും നടുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെ ശിവാജിനഗറിലെ ബോറിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷിനെ രാത്രി ഒമ്പതു മണിയോടെ വില്‍സണ്‍ ഗാര്‍ഡന്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നത്തെ ദിവസം ബിനീഷിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കസ്റ്റഡി നീട്ടിക്കിട്ടാന്‍ ഇഡി കോടതിയില്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കയക്കും. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയും ഏറെയാണ്. മുഹമ്മദ് അനൂപും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എൻസിബി ഡയറക്ടർ അമിത് ഗോവാഡെ ശേഖരിച്ചിരുന്നു. ബെംഗളൂരു ലഹരി കടത്തുമായി ബന്ധപ്പെട്ട് എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഡി അനിഖക്കും രണ്ടാം പ്രതി മുഹമ്മദ് അനൂപിനും കന്നഡ – മലയാളം സിനിമാ മേഖലയുമായി ബന്ധപ്പെട്ട പലരുമായും അടുപ്പമുണ്ടെന്നും എൻസിബി കണ്ടെത്തിയിരുന്നു. അനുപിന് ബിനീഷുമായുള്ള സൗഹൃദമാണ് എൻസിബിയെ സംശയത്തിൻ്റെ നിഴലിലാക്കുന്നത്. അനൂപിൻ്റേയും ബിനിഷിൻ്റേയും സിനിമാ ബന്ധങ്ങളേയും ഇവർ സംഘടിപ്പിച്ച ആഘോഷ പാർട്ടികളെ കുറിച്ചും എൻസിബി ഇതിനകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ബിനീഷിനെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തിയ എത്തിയ സഹോദരന്‍ ബിനോയി കോടിയേരിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. അറസ്റ്റിന് ശേഷം ഇതുവരെ ബിനീഷിനെ കാണാന്‍ അനുവധിക്കാത്തതിനാല്‍ തിങ്കളാഴ്ച കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം