മലയാളം മിഷന്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു 

ബെംഗളൂരു : മലയാളം മിഷന്‍ കര്‍ണാടക ഘടകം സ്വര്‍ഗ റാണി ചര്‍ച്ച പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനവും മാതൃ ഭാഷാ പ്രതിജ്ഞയും നടത്തി. വൈസിഎ പ്രസിഡന്റ് അജയ് കുര്യന്‍ അധ്യക്ഷത വഹിച്ച യോഗം,സ്വര്‍ഗ റാണി കത്തോലിക്ക ഫൊറോന ദേവാലയം വികാരി ഫാദര്‍ ബിപിന്‍ അഞ്ചബില്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ പ്രസിഡന്റ്  കെ ദാമോദരന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സ്വര്‍ഗ റാണി പി യു കോളേജ് മാനേജര്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ്, മലയാളം മിഷന്‍ സെക്രട്ടറി ടോമി ജെ ആലുങ്കല്‍, മലയാളം മിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ജയ്‌സണ്‍ ലൂക്കോസ്, മലയാളം മിഷന്‍ ട്രഷറര്‍ ജിസോ ജോസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോമി തെങ്ങനാട്ട് സ്വാഗതവും ആശ സജി നന്ദിയും പറഞ്ഞു, മാതൃഭാഷ ദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ത്രേസ്യാമ്മ, പ്രിയ, ജിസ്മി, ഫ്‌ലവി എന്നി അധ്യാപകര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം