ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത; ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ കേസെടുത്തു

കൊച്ചി : ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ മലയാളത്തിലെ വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ ആലുവ പോലീസ് കേസെടുത്തു.

മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും ഈ പോര്‍ട്ടലുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ ആലുവ ഈസ്റ്റ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നല്‍കിയത്.

കഴിഞ്ഞ ജൂലായ്, ആഗസ്ത് മാസങ്ങളിലാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. തന്റെ പിതാവിനൊപ്പമുള്ള ജീവിതം മതിയായെന്നും പിതാവിന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിഞ്ഞ  മീനാക്ഷി അമ്മയായ മഞ്ജു വാര്യരുടെ അടുത്തേക്കു പോവുകയാണെന്നുമുള്ള വാര്‍ത്ത മേല്‍പറഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയതോടെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഇത് തന്നെയും പിതാവിനേയും അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ മാസം 29 നാണ് മീനാക്ഷി പരാതി നല്‍കിയത്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം