സിറ, രാജരാജേശ്വരി നഗര്‍ ഉപതെരഞ്ഞടുപ്പ്: ഇരു മണ്ഡലങ്ങളിലും ജനം വിധി എഴുതി

ബെംഗളൂരു: കര്‍ണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെ വോട്ടെടുപ്പ് നടന്നു. ഉപതെരഞ്ഞടുപ്പ് നടന്ന സിറ മണ്ഡലത്തില്‍ 82.31 ശതമാനം റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2018 ല്‍ രേഖപ്പെടുത്തിയ പോളിങ്ങ് നിരക്കിനെ കാള്‍ (41 ശതമാനമായിരുന്നു 2018-ല്‍) ഇരട്ടിയാണ് സിറയില്‍ ഇന്നലെ നടന്ന പോളിങ്ങ് ശതമാനം. അതേ സമയം രാജരാജേശ്വരി നഗറിലെ പോളിംങ് ശതമാനം കുറവായിരുന്നു . 45.24 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. 2018-ല്‍ ഇവിടെ 54 ശതമാനമായിരുന്നു പോളിംങ്.

വൈകിട്ട് അഞ്ചു മണി മുതൽ ആറ് മണിവരെ കോവിഡ് രോഗികൾക്കു മാത്രമായി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. കോവിഡ് രോഗികൾ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിലാണ് എത്തിയത്. ആരോഗ്യ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. പോളിംങ് ബൂത്തിലെ ഉദ്യോഗസ്ഥരടക്കം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചിരുന്നു. കോവിഡ് രോഗികൾക്ക് കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാൻ എത്തിയവർ കുറവായിരുന്നു.

രാവിലെ ഇരു മണ്ഡലങ്ങളിലും പോളിംങ് കുറവായിരുന്നു. സിറയില്‍ ഉച്ചക്ക് ശേഷം പോളിംങ് നിരക്ക് കുത്തനെ ഉയര്‍ന്നു. രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ മാറ്റമുണ്ടായില്ല. ബിജെപി സ്ഥാനര്‍ത്ഥി മുനിരത്‌നയും കോണ്‍ഗ്രസിന്റെ എച്ച് കുസുമവും ജെഡിഎസിന്റെ വി കൃഷ്ണമൂര്‍ത്തിയും രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു. സിറിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ഡോ. രാകേഷ് ഗൗഡ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ബി ജയചന്ദ്ര, ജെ ഡി എസ് സ്ഥാനാര്‍ത്ഥി അമ്മജമ്മ
എന്നിവരും വോട്ട് ചെയ്തു. നേരിയ സംഘര്‍ഷങ്ങള്‍ ഇരു മണ്ഡലങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം