മൈസൂരു – ബെംഗളൂരു പാതയില്‍ യാത്രക്കാരെ കൊള്ളയടിച്ചു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു ഹൈവേയില്‍ യാത്രക്കാരെ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി രണ്ടിടത്തായിട്ടാണ് യാത്രക്കാര്‍ക്ക് നേരെ അക്രമവും കൊള്ളയും ഉണ്ടായത്. മാണ്ഡ്യക്ക് സമീപം തുബിനക്കരെ ദൊഡ്ഡബ്യാദരഹള്ളിയിലാണ് ആദ്യത്തെ സംഭവം നടന്നത്. രാത്രി മൈസൂരുവില്‍ നിന്നും മാണ്ഡ്യ ഭാഗത്തേക്ക് പോയ ബൈക്ക് യാത്രികരായ സന്തോഷ്, ശ്രീനിവാസ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കാനായി കാത്തു നില്‍ക്കുകയായിരുന്നു കൊള്ള സംഘം. സന്തോഷും ശ്രീനിവാസും ബൈക്കില്‍ സ്ഥലത്ത് എത്തിയതും കൊള്ള സംഘം തങ്ങളുടെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ബൈക്ക് നിര്‍ത്തി ഇറങ്ങിയ ഇരുവരേയും സംഘം ഉടന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

മാണ്ഡ്യക്കടുത്ത ഇന്ദുവലുവിലാണ് രണ്ടാമത്തെ സംഭവം. തിങ്കളാഴ്ച രാത്രി 10 മണിയോടെ മാണ്ഡ്യ ഇന്ദിരാ കോളനി സ്വദേശിയായ ശിവരാജ് എന്ന ആള്‍ കൂടി കവര്‍ച്ചക്ക് ഇരയായി. ഇന്ദുവലുവില്‍ ചായക്കട നടത്തുകയാണ് ശിവരാജ്. റോഡില്‍ ബൈക്കില്‍ കാത്തുനില്‍ക്കുകയായിരുന്ന കൊള്ള സംഘം ശിവരാജുവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ശേഷം ഇയാളുടെ സ്വര്‍ണ്ണമാല കവരുകയായിരുന്നു. മാണ്ഡ്യ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവങ്ങള്‍ നടന്നത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

KEY WORDS : Highway Robbery in Mysoru-Bengaluru route

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം