ചെക്ക് കേസില്‍ കോഫി ഡേ ഡയറക്ടറും എസ് എം കൃഷ്ണയുടെ മകളുമായ മാളവിക ഹെഗ് ഡേക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബെംഗളൂരു : കോഫി ഡേ സ്ഥാപകനും മുന്‍ സിഇഒയുമായ വി ജി  സിദ്ധാർത്ഥിൻ്റെ പത്നിയും, എസ് എം കൃഷ്ണയുടെ മകളും കഫെ കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് ഡയറക്ടറുമായ മാളവിക ഹെഗ്‌ഡേക്കെതിരെ ചെക്ക് കേസില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കാപ്പിക്കുരു വ്യവസായിയായ കെ നന്ദീഷ് നല്‍കിയ വണ്ടി ചെക്ക് കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മാളവിക ഹെഗ്‌ഡേ, കമ്പനിയുടെ എംഡി, സിഇഒ എന്നിവരടക്കം ഏഴുപേര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കോഫി ഡേ കമ്പനി നേരത്തെ നന്ദീഷില്‍ നിന്നും കാപ്പിക്കുരു വാങ്ങിയതിലേക്കായി 4538554 രൂപയുടെ ചിക്കമഗളൂര്‍ കാനറാ ബാങ്കിന്റെ  പത്തോളം ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ചെക്കുകള്‍ പേയ്‌മെന്റിനായി ബാങ്കില്‍ നല്‍കിയപ്പോള്‍ മതിയായ തുക ഇല്ലാത്തതിനാല്‍ മടങ്ങുകയാണുണ്ടായത്. തുടര്‍ന്നാണ് നന്ദീഷ് പരാതി നല്‍കിയത്. നന്ദീഷിന്റെ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിന് കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചിരുന്നെങ്കിലും മാളവികയോ കമ്പനി പ്രതിനിധികളോ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി വാറണ്ട് പുറത്തിറക്കിയത്.

എന്നാല്‍ കോഫീ ഡേ വക്താവ് പറഞ്ഞത് ഇങ്ങനെയാണ്. ചിക്കമഗളൂരു ഹാസന്‍ ജില്ലകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി 1020 ഓളം കോഫി പ്ലാന്റ്ര്‍ മാര്‍ക്ക് കുടിശ്ശികയുണ്ടായിരുന്നു. ഇതില്‍ 700 ഓളം പേര്‍ക്ക് കഴിഞ്ഞ 11 മാസത്തിനുള്ളില്‍ തുക മുഴുവന്‍ കൊടുത്തു തീര്‍ത്തിട്ടുണ്ട്. മാത്രമല്ല ബാക്കിയുള്ളവര്‍ക്ക് പകുതിയോളം തുക കൊടുത്തു കഴിഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കമാണ് കമ്പനിക്ക് വിനയായത്. എങ്കിലും പരാതികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

അതേ സമയം കോടതി ഈ വിഷയത്തില്‍ നവംബര്‍ 11 ന് വാദം കേള്‍ക്കും. അന്നേ ദിവസം കോടതിയില്‍ ഹാജരാകുന്ന പക്ഷം കോടതി നടപടികളില്‍ ഒഴിവാകാന്‍ അവസരമുണ്ടെന്ന് നന്ദീഷ് പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം