മോഡലിംഗ് സ്വപ്നവുമായി മുംബൈയിൽ നിന്നും ബെംഗളൂരുവിലെത്തിയെ യുവതിയെ വഴിയിൽ ഉപേക്ഷിച്ച് ഏജന്റ് പണവുമായി കടന്നു കളഞ്ഞതായി പരാതി

ബെംഗളൂരു: മോഡലിംഗ് ആഗ്രഹവുമായി മുംബൈയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ യുവതിയെ ഡീൽ ഉറപ്പിക്കാനെന്ന വ്യാജേന ഏജന്റ് കാറിൽ കൂട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് പണവും മൊബൈൽ ഫോണുമായി കടന്നു കളഞ്ഞതായി പരാതി.

മോഡലിംഗ് കരിയർ കൊതിച്ചിരുന്ന രൂപ റയിസുൽ ഷെയ്ഖ് എന്ന യുവതി പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഫിയ മായ എന്ന ഏജന്റ് പറഞ്ഞതനുസരിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ എത്തിയത്. പ്രതിമാസം സൗജന്യ താമസ സൗകര്യമുൾപ്പെടെ എഴുപത്തി അയ്യായിരം രൂപ ശമ്പളമായിരുന്നു രൂപക്ക് ഏജന്റായ സോഫിയ നല്‍കിയ ഓഫർ.

സോഫിയ മായ നല്‍കിയ ഓഫര്‍ വിശ്വസിച്ച് ബെംഗളൂരുവില്‍ എത്തിയ രൂപ യു.ബി. സിറ്റിക്കടുത്തുള്ള ഹോട്ടൽ രമണശ്രീലായിരൂന്നു താമസിച്ചിരുന്നത്. കഴിഞ്ഞ നവംബർ മൂന്നിന് രാത്രി മോഡലിംഗുമായി ബന്ധപെട്ട അന്തിമ ഡീൽ സംസാരിച്ചു ഉറപ്പിക്കാനെന്ന വ്യാജേന  സോഫിയ രൂപയേയും കൂട്ടി കാറിൽ മൈസൂർ റോഡിൽ ഉള്ള ഒരു റെസ്റ്റോറന്റിലേക്ക് എത്തി. അവിടെ നിന്നും ഭക്ഷണം കഴിഞ്ഞ് വളരെ വൈകി കാറിൽ തിരിച്ച് വരവെ വിജനമായ സ്ഥലത്ത് കാർ നിര്‍ത്തിയ ശേഷം സോഫിയ തനിക്ക് തണുപ്പ് സഹിക്കാൻ പറ്റാത്തതിനാല്‍ കാറിന്റെ ഡിക്കി തുറന്നു അതിനകത്തുള്ള കമ്പിളി പുതപ്പ് എടുത്തുവരാന്‍ രൂപയോട് ആവശ്യപ്പെട്ടു. കമ്പിളി പുതപ്പ് എടുക്കാനായി കാറിൽ നിന്നിറങ്ങിയ രൂപയെ അവിടെ ഉപേക്ഷിച്ച് സോഫിയ ഉടന്‍ കടന്നു കളയുകയായിരുന്നു.

തന്റെ ബാഗിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും, വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളുമായാണ് സോഫിയ കടന്നു കളഞ്ഞതെന്ന് രൂപ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സോഫിയയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം