ഇനി പണമിടപാട് വാട്‌സ് ആപ്പിലൂടെയും; വാട്‌സ് ആപ്പ് പേക്ക് അനുമതി

ന്യൂദല്‍ഹി   ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പിലൂടെ പണമിടപാടുകള്‍ സാധ്യമാക്കുന്ന പേമെന്റ് സംവിധാനം ഇന്ത്യയില്‍ ലഭ്യമാക്കാന്‍ വാട്സാപ്പിന് നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ രണ്ടു കോടി ഉപയോക്താക്കള്‍ക്കു മാത്രമെ വാട്സാപ്പ് പേ സൗകര്യം നല്‍കാവൂ എന്നും എന്‍പിസിഐ നിര്‍ദേശിച്ചു. റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് എന്‍പിസിഐ അനുമതി നല്‍കിയത്.

ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഐ അറിയിച്ചിരുന്നു. വാട്‌സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയമെന്റ് രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.

വാട്സാപ്പ് പേ വരുന്നത് ഭീഷണി ആയാണ് മറ്റു കമ്പനികള്‍ കാണുന്നത്. 40 കോടി ഉപയോക്താളുള്ള വാട്സാപ്പിന് പേമെന്റ് സര്‍വീസിലേക്ക് വളരെ വേഗത്തില്‍ ഈ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ വേഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് വിപണിയില്‍ വാട്സാപ്പിന് അന്യായമായ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നുമാണ് ആശങ്ക. ഇതിനെതിരെ കോംപറ്റീഷനില്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ വാട്സാപ്പിനെതിരെ പരാതിയും ഉണ്ടായിരുന്നു. എന്നാല്‍ വാട്സാപ്പ് തങ്ങളുടെ ഉപഭോക്തൃ വൃന്ദത്തെ ദുരുപയോഗം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ കമ്മീഷന്‍ പരാതി ഈയിടെ തള്ളിയിരുന്നു.

മൂന്ന് പ്രധാന ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കിയ വാട്സാപ്പ് പേ ഈ വര്‍ഷം മേയില്‍ ആരംഭിക്കുമെന്ന് നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ അനുമതി ലഭിക്കത്തതിനാലാണ്  കാലതാമസം  നേരിട്ടത്. എന്‍പിസിഐയുടെ പച്ചക്കൊടി ലഭിച്ചതോടെ ഈ ദീപാവലി സീസണില്‍ തന്നെ വാട്സാപ്പ് പേ ആരംഭിക്കുമെന്നുമാണ്  സൂചന.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം