പിഎസ്എല്‍വി-സി 49 വിക്ഷേപണം വിജയം

ബെംഗളൂരു : പിഎസ്എല്‍വി -സി 49 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് – 1 നേയും 9 വിദേശ ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ടാണ് പിഎസ്എല്‍വി സി 49 പറന്നുയര്‍ന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള ഐഎസ്ഒആര്‍ യുടെ ആദ്യ വിക്ഷേപണ ദൗത്യമാണ് ഇന്ന് വിജയം കണ്ടത്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് മണിക്ക് പകരം പത്ത് മിനിട്ട് താമസിച്ചാണ് വിക്ഷേപണത്തിന് തുടക്കമായത്. ഇ ഒ എസ് 1 എന്നറിയപ്പെടുന്ന റിസാറ്റ് – 2 ബി ആർ 2  ഉപഗ്രഹം കൃഷി, വന സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ മുതല്‍കൂട്ടാവും. ഏതു കാലാവസ്ഥയിലും പ്രവർത്തിക്കുന്ന അത്യാധുനിക ഉപഗ്രഹമാണ് ഇ ഒ എസ് 1.  ഇതിന് പുറമെയുള്ള ഒമ്പത് ഉപഗ്രഹങ്ങളില്‍ അമേരിക്കയുടെ നാലെണ്ണവും ലക്‌സംബെര്‍ഗിന്റെ നാലെണ്ണവും ലിത്വാനയയുടെ ഒരെണ്ണവുമാണ് ഉള്ളത്. ബഹിരാകാശ വകുപ്പ്, ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം