കിരീട പോരാട്ടത്തിന് മുംബൈയും ഡൽഹിയും; ഡ്രീം ഇലവൻ ഐ പി എല്ലിന് “ഡ്രീം ഫൈനൽ”

ഡ്രീം 11 ഐ പി എൽ 2020 മാച്ച്‌ 59 ക്വാളിഫൈയർ 2 ഡൽഹി ക്യാപിറ്റൽസ് v/s സൺ റൈസേഴ്സ് ഹൈദരാബാദ്

അബുദാബി‌‌: ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ചത് പോലെ തന്നെ സ്വപ്ന ഫൈനൽ ഡൽഹിയും മുംബൈയും തമ്മിൽ. രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഹൈദരാബാദിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി ഫൈനൽ പ്രവേശനം നടത്തി. മാർക്ക് സ്റ്റോയിസ്സിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി ശിഖർ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു. ഡൽഹി ക്യാപ്റ്റൻ അയ്യരുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് സ്റ്റോയിനിസ് കാഴ്ചവെച്ചത്. ഓപ്പണർമാർ 8 ഓവറിൽ ഡൽഹിയുടെ സ്കോർ 80 കടത്തി. ഒമ്പതാം ഓവർ എറിഞ്ഞ ഹൈദരാബാദിന്റെ സ്ട്രൈക്ക് ബൗളർ റാഷിദ് ഖാൻ ആണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്, 27 പന്തൽ 38 റൺസ് നേടിയ സ്റ്റോയ്നിസ്സിനെ ഖാൻ ക്ലീൻ ബൗൾഡ് ചെയ്തു. സ്റ്റോയ്‌നിസ് പുറത്തായതോടെ ഓവറിൽ 10 റൺസ് ശരാശരിയിൽ പോവുകയായിരുന്ന ഡൽഹി സ്കോറിങ്ങിന് ആക്കം കുറഞ്ഞു. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആക്രമിച്ചു കളിക്കുന്ന ധവാനു സ്ട്രൈക്ക് കൊടുക്കുന്നതിൽ ശ്രദ്ധയൂന്നി സിംഗിളുകൾ എടുത്തു ഡൽഹി സ്കോർ മുൻപോട്ടു നീക്കി. പതിനാലാം ഓവറിൽ ടീം സ്കോർ 126ൽ നിൽക്കെ അയ്യർ 21(20) മടങ്ങി. ഈ സീസണിലെ മൂന്നാം സെഞ്ചുറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ധവാന്റെ ഇന്നിംഗ്സ് റൺ റേറ്റ് കൂട്ടാൻ ഇടയിലുള്ള ശ്രമത്തിൽ സന്ദീപ് ശർമയുടെ പന്തിൽ എൽ ബി ഡബ്ല്യുവിൽ അവസാനിച്ചു. അമ്പയറുടെ തീരുമാനത്തിന് പോലും കാത്തു നിൽക്കാതെ മടങ്ങിയ ധവാന്റെ തീരുമാനം തെറ്റാണെന്ന് റിപ്ലേയിൽ വ്യക്തമായിരുന്നു. അയ്യർ പോയതിനു ശേഷം ക്രീസിലെത്തിയ ഹെറ്റ്മെയറുടെ മികച്ച ബാറ്റിംഗും ഡൽഹി സ്കോർ 189ൽ എത്താൻ സഹായിച്ചു. 22 പന്തിൽ 42 റൺസ് നേടിയ ഹെറ്റ്മെയറിനൊപ്പം മൂന്ന് പന്തിൽ രണ്ട് റൺസ് നേടി ഋഷഭ്‌ പന്ത്‌ പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി സന്ദീപ്‌ ശർമ, ജാസൺ ഹോൾഡർ, റാഷിദ്‌ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

190 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് വാർണറിനോടൊപ്പം പ്രിയം ഗാർഗ് ആയിരുന്നു. എന്നാൽ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ വാർണറുടെ രൂപത്തിൽ തിരിച്ചടി കിട്ടി. മൂന്ന് പന്തിൽ രണ്ട് റൺസ് നേടിയ ഹൈദരാബാദിന്റെ പ്രതീക്ഷയായിരുന്ന വാർണറെ റബാദ ക്ലീൻ ബൗൾഡ് ചെയ്തു. പിന്നീട് ഓപ്പണർ ഗാർഗുമായി ഒത്തുചേർന്ന് മനീഷ് പാണ്ടെ ടീം സ്കോർ അഞ്ചാം ഓവറിൽ 40 കടത്തി. അഞ്ചാം ഓവർ എറിഞ്ഞ സ്റ്റോയ്‌നിസ് ഗാർഡിനെ ക്ലീൻ ബൗൾഡ് ചെയ്ത് ആ കൂട്ടുകെട്ട് പൊളിച്ചു. 12 പന്തിൽ 17 റൺസ് അടിച്ചുകൂട്ടി ആണ് ഗാർഗ് മടങ്ങിയത്. അതെ ഓവറിൽ തന്നെ പാണ്ടെയെ 21(14) സ്റ്റോയ്‌നിസ് നോർട്ജെയുടെ കൈകളിലെത്തിച്ചു. പിന്നീട് ആയിരുന്നു ഡൽഹിയെ പേടിപ്പിച്ച കെയിൻ വില്യംസന്റെ ഇന്നിംഗ്സ്. ജാസൺ ഹോൾഡർ, അബ്ദുൽ സമദ്, റാഷിദ് ഖാൻ, വില്യംസൺ ഹൈദരാബാദിനെ വിജയത്തിൽ എത്തിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചെങ്കിലും ഡൽഹി ബോളർമാർ പിടിമുറുക്കി. പന്ത്രണ്ടാം ഓവറിൽ ഹോൾഡറും 11(15) പതിനേഴാം ഓവറിൽ വില്യംസണും മടങ്ങിയതോടെ ഹൈദരാബാദ് പ്രതീക്ഷയ്ക്ക് വിരാമമായി. 45 പന്തിൽ അഞ്ചു ബൗണ്ടറിയും നാലു സിക്സറും ഉൾപ്പെടെ 67 റൺസായിരുന്നു വില്യംസന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ അബ്ദുൾ സമദും 33(16) റാഷിദ് ഖാനും 11(7) കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. റാഷിദ് ഖാനെയും ഗോസ്വാമിയെയും 0(1) റബാദ തുടർച്ചയായ പന്തുകളിൽ പുറത്താക്കി. ഹൈദരാബാദ് ഇന്നിംഗ്സ് 172 റൺസിൽ അവസാനിക്കുമ്പോൾ ഷഹബാസ് നദീമും 2(3) സന്ദീപ് ശർമ്മയും 2(4) പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി റബാദ നാലും സ്റ്റോയ്‌നിസ് മൂന്നും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.

ഈ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തോടെ മുംബൈയുടെ ബുംറയെ പിന്തള്ളി റബാദ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ 64 റൺസ് കൂടി നേടിയാൽ ഡൽഹിയുടെ ധവാൻ പഞ്ചാബിന്റെ ക്യാപ്റ്റൻ രാഹുലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപ്പ് കൂടി സ്വന്തമാക്കും. ഡൽഹിയുടെ വിജയത്തിൽ ഓൾറൗണ്ട് മികവോടെ നിർണായക പങ്കുവഹിച്ച മാർക്കസ്‌ സ്റ്റോയ്‌നിസ്‌ ആണ് മാൻ ഓഫ് ദ മാച്ച്.

സ്‌കോർ ബോർഡ്:

ഡൽഹി ക്യാപിറ്റൽസ്‌ ‌‌
189/3 (20)

ബാറ്റിംഗ്

  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 38(27) – 4×5, 6×1
    b റാഷിദ്‌ ഖാൻ
  • ശിഖർ ധവാൻ – 78(50) – 4×6, 6×2
    lbw b സന്ദീപ്‌ ശർമ ‌
  • ശ്രേയസ്‌ അയ്യർ – 21(20) – 4×1, 6×0
    c‌ പാണ്ടെ b ഹോൾഡർ ‌
  • ഷിംറോൺ ഹെറ്റ്മെയർ – 42(22) – 4×4, 6×1
    നോട്ട്‌ ഔട്ട്‌
  • ഋഷഭ്‌ പന്ത്‌ – 2(3)
    നോട്ട്‌ ഔട്ട്
  • അജിങ്ക്യ രഹാനെ
  • പ്രവീൺ ദുബെ
  • അക്സർ പട്ടേൽ
  • രവിചന്ദ്ര അശ്വിൻ
  • കാഗിസോ റബാദ
  • ആൻറിച്ച്‌ നോർട്ട്ജെ

എക്സ്ട്രാസ്‌ – 8

ബൗളിംഗ്‌

  • സന്ദീപ്‌ ശർമ – 30/1 (4)
  • ജാസൺ ഹോൾഡർ – 50/1 (4)
  • ഷഹ്ബാസ് നദീം – 48/0 (4)
  • റാഷിദ്‌ ഖാൻ – 26/1 (4)
  • ടി നടരാജൻ – 32/0 (4)

സൺ റൈസേഴ്സ്‌ ‌ ഹൈദരാബാദ് ‌
172/8 (20)

ബാറ്റിംഗ്‌

  • പ്രിയം ഗാർഗ് – 17(12) – 4×0, 6×2
    b സ്റ്റോയ്‌നിസ്
  • ഡേവിഡ്‌ വാർണർ – 2(3)
    b റബാദ
  • മനീഷ് പാണ്ടെ – 21(14) – 4×3, 6×0
    c നോർട്ജെ b സ്റ്റോയ്‌നിസ്
  • കെയ്ൻ വില്യംസൺ‌ – 67(45) – 4×5, 6×4
    c റബാദ b സ്റ്റോയ്‌നിസ്
  • ജാസൺ ഹോൾഡർ – 11(15) – 4×1 6×0
    c ദുബെ b പട്ടേൽ
  • അബ്ദുൾ സമദ് – 33(16) – 4×2, 6×2
    c (സബ്) കീമോ പോൾ b റബാദ
  • റാഷിദ് ഖാൻ – 11(7) – 4×1 6×1
    c പട്ടേൽ b റബാദ
  • ശ്രീ വാസ്തവ് ഗോസ്വാമി – 0(1)
    c സ്റ്റോയ്‌നിസ് b റബാദ
  • ഷഹ്ബാസ് നദീം – 2(3)
    നോട്ട്‌ ഔട്ട്
  • സന്ദീപ്‌ ശർമ – 2(4)
    നോട്ട്‌ ഔട്ട്
  • ടി നടരാജൻ

എക്സ്ട്രാസ്‌ – 6

ബൗളിംഗ്‌

  • രവിചന്ദ്ര അശ്വിൻ – 33/0 (3)
  • കാഗിസൊ റബാദ – 29/4 (4)
  • ആൻറിച്ച് നോർട്ജെ‌ – 36/0 (4)
  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 26/3 (3)
  • അക്സർ പട്ടേൽ- 33/1 (4)
  • പ്രവീൺ ദുബെ – 14/0 (2)

 

ഡ്രീം 11 ഐ പി എൽ 2020

ഫൈനൽ (10.11.2020)

ഡൽഹി ക്യാപിറ്റൽസ്
v/s
മുംബൈ ഇൻഡ്യൻസ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം