കർണാടക ഉപതിരഞ്ഞെടുപ്പ്: രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് ജയം; മുനിരത്നക്ക് 58000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം

ബെംഗളൂരു:  കർണാടക നിയമസഭയിലെ സിറ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ ഇരു മണ്ഡലങ്ങളിലും ബിജെപി ക്ക് വിജയം. സിറയിൽ ഡോ.രാജേഷ് ഗൗഡയും രാജരാജേശ്വരി നഗറിൽ മുനിരത്നയുമാണ് വിജയിച്ചത്. ഡോ രാജേഷ് ഗൗഡ 13396 വോട്ടുകൾക്കും മുനിരത്ന 58113 വോട്ടുകൾക്കുമാണ് വിജയിച്ചത്. സിറയിൽ ജെഡിഎസിൻ്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. രാജേഷ് ഗൗഡ 76564 വോട്ടുകൾ നേടി. കോൺഗ്രസിൻ്റെ ടി ബി ജയചന്ദ്ര 63150 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ജെഡിഎസ് സ്ഥാനാർത്ഥി അമ്മജമ്മ 36783 വോട്ടുകൾ നേടി. ജെഡിഎസ് എംഎൽഎ ആയ ബി സത്യനാരായണയുടെ നിര്യാണത്തോടെയാണ് തുംകൂരിൽ ഉപ തിരഞ്ഞടുപ്പ് നടന്നത്. സത്യനാരായണയുടെ പത്നി അമ്മജമ്മയാണ് ജെഡിഎസ് ടിക്കറ്റിൽ മത്സരിച്ചത്.

ആർ ആർ നഗറിൽ വിജയിച്ച മുനിരത്ന വൻ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. 125990 വോട്ടുകളാണ് മുനിരത്ന നേടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 60.14 ശതമാനം വോട്ടാണ് മുനിരത്ന നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കുസുമ ക്ക് 67877 വോട്ടും ജെ ഡി എസ് സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണമൂർത്തിക് 10269 വോട്ടുകൾ സ്വന്തമാക്കി. ഏറ്റവും കൂടുതൽ പോസ്റ്റൽ വോട്ടുകളും ( 256) മുനിരത്നക്കാണ് ലഭിച്ചത്.

വോട്ടു നില


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം