കര്‍ണാടകയിലെ ഉപതിരഞ്ഞടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്

ബെംഗളൂരു : കര്‍ണാടകയില്‍ ഉപതിരഞ്ഞടുപ്പ് നടന്ന രണ്ടു  മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ഉച്ചയോടെ ഫലം പുറത്ത് വരും. സിറ, ആര്‍ ആര്‍ (രാജ രാജേശ്വരി നഗര്‍) മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞടുപ്പ് നടന്നത്. ഇതില്‍ സിറ ജെഡിഎസിന്റേയും ആര്‍ ആര്‍ നഗര്‍ കോണ്‍ഗ്രസിന്റേയും സിറ്റിംഗ് സീറ്റുകളാണ്.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്ക് അനുകൂലമായിരുന്നു. നവംബര്‍ മൂന്നിനാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. സിറയില്‍ 82.31 ശതമാനവും ആര്‍ ആര്‍ നഗറില്‍ 42. 54 ശതമാനവുമാണ് പോളിംങ് രേഖപ്പെടുത്തിയിരുന്നത്. ആര്‍ ആര്‍ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുനിരത്‌നയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുസുമ രവിയും ജെഡിഎസ് സ്ഥാനാര്‍ത്ഥി വി കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു നടന്നത്. ഇതേ മണ്ഡലത്തില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മുനിരത്‌ന ബിജെപിയിലേക്ക് മറുകണ്ടം ചാടിയതിനെ തുടര്‍ന്നാണ് ആര്‍ ആര്‍ നഗറില്‍ തിരഞ്ഞടുപ്പ് വേണ്ടി വന്നത്.

സിറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡോ. രാജേഷ് ഗൗഡയാണ്. ഇതേ മണ്ഡലത്തില്‍ എംഎല്‍എ ആയിരിക്കെ മരണപ്പെട്ട ജെഡിഎസ് നേതാവ് ബി സത്യനാരായണയുടെ ഭാര്യ അമ്മജമ്മയാണ് ജെഡിഎസിന് വേണ്ടി കളത്തിലിറങ്ങുന്നത്. ടി ബി ജയചന്ദ്രയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

സംസ്ഥാന നിയഭ നിര്‍മാണ സഭയിലേക്ക് (എംഎല്‍സി) ഒഴിവു വന്ന നാല് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലവും ഇന്നാണ്. വോട്ടെണ്ണലിനായി വിപുലമായ ഒരുക്കങ്ങള്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളില്‍ ഓരോ കൗണ്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂടുന്നതിനും പ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. ഇരു മണ്ഡലങ്ങളിലും തിങ്കളാഴ്ച രാത്രി മുതല്‍ കര്‍ശന പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാല പരിമിതികള്‍ ഉള്ളതിനാല്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും വൈകുമെന്നാണ് കരുതുന്നത്. രാവിലെ എട്ടിന് തപാല്‍ വോട്ടുകളായിരിക്കും എണ്ണുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം