ഏഴാച്ചേരിയുടെ കവിത വര്‍ണശബളമായ പ്രതീക്ഷയിലേക്കുയര്‍ത്തുന്നു: പ്രൊഫ. കടത്തനാട്ട് നാരായണന്‍

ബെംഗളൂരു : നിരാശയുള്ളവരില്‍ വര്‍ണശബളമായ സ്വപ്നം വിരിയിക്കുന്ന യഥാര്‍ത്ഥ കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് പ്രൊഫ. കടത്തനാട്ട് നാരായണന്‍ പറഞ്ഞു. കര്‍ണാടക പ്രോഗ്രസീവ് ആര്‍ട്‌സ് ക്ലബ്ബ് (സിപിഎസി) വയലാര്‍ അവാര്‍ഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രനെ അനുമോദിക്കാന്‍ സൂം പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴാച്ചേരി പ്രതിഭാധനനായ കവിയാണെന്നും മനുഷ്യ പുരോഗതിക്കാവശ്യമായ ജീവിത ദര്‍ശനമാണ് ഏഴാച്ചേരിയുടെ കവിതയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎസി പ്രസിഡണ്ട് സി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. ഡെന്നിസ് പോള്‍, എം എസ് ചന്ദ്രശേഖരന്‍, ടി എം ശ്രീധരന്‍, പൊന്നമ്മ ദാസ്, സുരേഷ് കോടൂര്‍, രേഖാ പി മേനോന്‍, എ ഗോപിനാഥ്, രതീഷ്, വിജയലക്ഷ്മി, രമേശന്‍, ശാന്താ വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സിപിഎസി സെക്രട്ടറി ഗിരിഷ് കുമാര്‍ നന്ദി പറഞ്ഞു. ഏഴാച്ചേരിയുടെ ഒരു കവി പിന്നെയും എന്ന കവിത പ്രജനി ആലപിച്ചു. അനുമോദനത്തിന് ഏഴാച്ചേരി രാമചന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ നന്ദി പ്രകടിപ്പിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം