കോവിഡിനെതിരെ സ്പുട്‌നിക് 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

മോസ്‌ക്കോ: കോവിഡ് പ്രതിരോധത്തിന് റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ 92 ശതമാനവും ഫലപ്രദമെന്ന് റഷ്യ. സ്പുട്‌നിക് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരികെയാണ് ലോകത്തിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് റഷ്യ പുറത്ത് വിട്ടത്. ബെലാറസ്, യുഎഇ, വെനസ്വേല എന്നീ രാജ്യങ്ങളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്. വാക്‌സിന്റെ രണ്ടാം ഘട്ട, മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടന്നിരുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമല്ലാതെ സാധാരണ ജനങ്ങളില്‍ നടത്തിയ വാക്‌സിനേഷനില്‍ വാക്‌സിന്‍ സ്വീകരിച്ച 10000 പേരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യ 92 ശതമാനത്തിലോളം ഫലപ്രാപ്തി സ്പുട്‌നിക്കിന് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്‌സിന്‍ നല്‍കിയിട്ടില്ല. സ്പുട്‌നിക്ക് വാക്‌സിന്‍ നല്‍കിയവര്‍ക്ക് സജീവ ഘടകങ്ങള്‍ നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തൊളം  കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട്  (ആര്‍ഡിഐഎഫ്) പറയുന്നത്. സ്പുട്‌നിക്ക് വാക്‌സിന് രണ്ട് ഡോസുകളാണ് ഉള്ളത്. ഈ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് ഫലമുണ്ടായിരിക്കുന്നതെന്നാണ് ആര്‍ഡിഐഎഫ് പറയുന്നത്.

ഓഗസ്റ്റ് മാസത്തിലാണ് സ്പുട്‌നിക്ക് 5 രജിസ്റ്റര്‍ ചെയ്തത്. വാക്‌സിന്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതിന്റെ ചുമതല ആര്‍ഡിഐഎഫിനാണ്. വാക്‌സിന്‍ ഗുണകരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ തോതില്‍ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് ആര്‍ഡിഐഎഫ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം