കേസന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ പോലിസുകാരന് സസ്‌പെന്‍ഷന്‍

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിലെ നിര്‍ണായക വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച്.സി. പ്രഭാകറിനെ അന്വേഷണാത്മകമായി സസ്‌പെന്‍ഡ് ചെയ്തു. മുന്‍ മന്ത്രി രുദ്രപ്പ ലമാനിയുടെ മകന്‍ ദര്‍ശന്‍ അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ പോലീസിനെ പറ്റിച്ച് മുങ്ങി നടക്കുന്ന പ്രതികളെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ പോകുന്ന വിവരങ്ങളാണ് പ്രതികള്‍ക്ക് അപ്പപ്പോള്‍ പ്രഭാകര്‍ നല്‍കി കൊണ്ടിരുന്നത്.

പ്രതികളില്‍ ഒരാളായ സുജയിനെ ബെംഗളൂരു വിദേശ പോസ്റ്റ് ഓഫീസിന് മുന്നില്‍ മരിജുവാന്‍ എന്ന മയക്കുമരുന്ന് വില്‍ക്കവെ പോലീസ് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. സുജയും കൂട്ടാളികളായ ഹേമന്ത്, പ്രസിദ് ഷെട്ടി, സുനീഷ് ഹെഗ്‌ഡെ എന്നിവരും ബിറ്റ് കോയിന്‍ ഇടപാട് വഴി മരിജുവാന്‍ സംഘടിപ്പിച്ചതായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. സുജയിനെ സിസിബി അറസ്റ്റ് ചെയ്‌തെങ്കിലും ഹേമന്തും, സുനീഷും പോലീസ് വലയില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയത് പ്രഭാകര്‍ ആണെന്ന് അറസ്റ്റിലായ സുജയ് പറഞ്ഞു. ഹേമന്ത് കൊഡഗുവിലേക്കും, സുനീഷും, പ്രസീദും ഗോവയിലേക്കും കടന്നതായാണ് വിവരം. ഹേമന്ത് ദര്‍ശന്‍ ലമാനിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ദര്‍ശന്‍ ഹേമന്തിനോട് ഹാവേരിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും അവിടെ അവര്‍ ഒരു ലോഡ്ജില്‍ താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ഗോവയിലേക്ക് പോയ അവര്‍ അവിടെ വെച്ച് പ്രസീദിനേയും, സുനീഷിനേയും കണ്ടുമുട്ടുകയും ചെയ്തതായി സിസിബി പറയുന്നു. ഇവര്‍ തുടര്‍ച്ചയായി താമസ സ്ഥലം മാറുകയും, മൊബൈല്‍ നമ്പറുകള്‍ മാറ്റുകയും ചെയ്യുന്നതായി സിസിബി പറഞ്ഞു.

സദാശിവ നഗറിലെ സുനീഷ് ഹെഗ്‌ഡെയുടെ വീട്ടിലാണ് ഇവരെല്ലാം പാര്‍ട്ടി നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നത് എന്ന് പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം