ബെംഗളൂരുവില്‍ മലയാളിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് 2.75 ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: റോഡിനരികില്‍ പാര്‍ക്ക് ചെയ്ത മലയാളിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് 2.75 ലക്ഷം രൂപയും രേഖകളും കവര്‍ന്നു. കോഴിക്കോട് നാദാപുരം സ്വദേശിയും ബാനസവാഡിയിലെ അമക്‌സ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ പി പി സമീലിന്റെ കാറില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണും ആറു ലക്ഷം രൂപ വിലവരുന്ന വാച്ചും പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നഷ്ടപ്പെട്ടത്. കമ്മനഹള്ളിയില്‍ വെച്ചായിരുന്നു സംഭവം.

ബുധനാഴ്ച രാവിലെ തന്റെ കമ്പനിയുടെ പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി കസ്തൂരി നഗറിലെ ഐസിഐസിഐ ബാങ്കിലെത്തിയപ്പോഴാണ് സംഭവം.ബാങ്കിലെ തിരക്കു കാരണം അക്കൗണ്ട് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകിയതിനാല്‍ പിറ്റേ ദിവസം വരാന്‍ ബാങ്ക് അധികൃതര്‍ സമീലിനോട് നിര്‍ദേശിച്ചു.

ബാങ്കില്‍ നിന്നിറങ്ങിയ സമീലും സുഹൃത്തുക്കളും കമ്മനഹള്ളിയിലെ ഒരു ഹോട്ടലിനരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മോഷണം നടന്നത്. ബാനസവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കവര്‍ച്ച ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം