ദാഹിച്ചു വലഞ്ഞ ആന വാട്ടർ ടാങ്കർ തടഞ്ഞു നിർത്തി അതിൽ നിന്നും വെള്ളം കുടിച്ച് ദാഹം തീർത്തു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

ബെല്ലാരി: ദാഹിച്ചു വലഞ്ഞ ആന വാട്ടർ ടാങ്കര്‍ തടഞ്ഞു നിർത്തി അതിൽ നിന്നും വെള്ളം കുടിച്ച് ദാഹം തീർക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹംപി ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ശോഭായാത്രയിൽ എഴുന്നള്ളിച്ച ആനയാണ് വെള്ളം നിറച്ച് വരികയായിരുന്ന വാട്ടർ ടാങ്കർ ട്രാക്ടര്‍ തടഞ്ഞു നിർത്തി അതിൽ നിന്നും വെള്ളം കുടിച്ച് ദാഹം തീർത്തത്. പ്രദേശവാസികൾ ഇത് പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയായിരുന്നു.

വണ്ടിയുടെ അടുത്തേക്ക് നടന്നു വരികയായിരുന്ന ആനയെ കണ്ട് ട്രാക്ടറിന്‍റെ ഡ്രൈവർ അല്പം പരിഭ്രാന്തനായെങ്കിലും സംഭവ സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് മന്ത്രി ആനന്ദ് സിംഗിന്റെ മകൻ സിദ്ധാർത്ഥ് സിംഗ് ഇത് കാണുകയും ആനക്ക് വെള്ളം കുടിക്കാന്‍ ടാങ്കറിന്റെ മൂടി തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ദാഹം തീർത്ത് ആന വിണ്ടും ശോഭാ യാത്രയിൽ തുടർന്നു.

കോവിഡിനെ തുടർന്ന് മൂന്ന് ദിവസത്തെ ഹംപി ഉത്സവം ഇക്കുറി ഒരു ദിവസമായി ചുരുക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം