സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത യുവാവ് പിടിയിലായി

ബെംഗളൂരു : സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത 25 കാരന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ശ്രീകൃഷ്ണ എന്ന യുവാവാണ് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. സര്‍ക്കാര്‍ സൈറ്റുകള്‍ക്ക് പുറമെ നിരവധി വെബ് സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംങ് പോര്‍ട്ടലുകള്‍ ഹാക്ക് ചെയ്യുക വഴി ഇയാള്‍ നേട്ടങ്ങളുണ്ടാക്കിയതായും പണവും ബിറ്റ്‌കോയിനുകളും നേടുന്നതിനായി ഓണ്‍ലൈന്‍ പോക്കര്‍ ഗെയിമുകള്‍ ഹാക്കു ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. 2019- ല്‍ കര്‍ണാടക സര്‍ക്കാറിന്റെ ഇ-പ്രൊക്യൂര്‍ മെന്റ് വെബ് സൈറ്റ് ഹാക്ക് ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ത ബിരുദമുള്ള ശ്രീകൃഷ്ണ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ വിദഗ്ധനാണെന്ന് കമാല്‍ പന്ത് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം