പൊട്ടിചിരിപ്പിക്കാന്‍ ടോം ആന്‍ഡ് ജെറി തിരികെയെത്തുന്നു; ലൈവ് ആക്ഷന്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്

മിനി സ്ക്രീൻ കാർട്ടൂൺ ആയി പ്രചാരം നേടിയ ടോം ആൻറ് ജെറി ഇനി ബിഗ് സ്ക്രീനിൽ. ലൈവ് ആക്ഷന്‍ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് ഈ അനശ്വര കഥാപാത്രങ്ങള്‍ ബിഗ്‌ സ്ക്രീനിലൂടെ ആരാധകര്‍ക്കു മുന്നില്‍ എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസായിട്ടുണ്ട്. അഭൂതപൂര്‍വമായ പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്.വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടീം സ്റ്റോറിയാണ്. ഫന്റാസ്റ്റിക് ഫോര്‍ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ടീം സ്റ്റോറി.

ന്യൂയോര്‍ക്കിലെ ഏറ്റവും മികച്ച ഒരു ഹോട്ടലില്‍ താമസം തുടങ്ങുന്ന ജെറിയെ തുരത്താന്‍ ഹോട്ടല്‍ ജീവനക്കാരിയായ കയ്ല ടോമിനെ നിയമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പിന്നീട് ടോമും ജെറിയും തമ്മില്‍ നടക്കുന്ന സ്ഥിരം കാറ്റ് ആന്‍ഡ് മൗസ് കളി തന്നെയാണ് സിനിമ പറയുന്നത്.

കെവിന്‍ കോസ്റ്റല്ലോ തിരക്കഥ ഒരുക്കുന്ന ചിത്രം വാര്‍ണര്‍ ബ്രോസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. 2021 മാര്‍ച്ച് അഞ്ചിന് സിനിമ തിയറ്ററുകളില്‍ എത്തും. ക്ലോയി മൊരെറ്റ്‌സ്, മൈക്കല്‍ പീന്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം