എന്‍സിബി കസ്റ്റഡി കാലാവധി അവസാനിച്ചു, ബിനീഷ്​ കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മാറ്റി

ബെംഗളൂരു : ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. ബിനീഷിനെ പ്രതിയാക്കാനുള്ള സാഹചര്യം ഇപ്പോൾ നിലവിലിൽ ഇല്ലെന്നാണ് നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നിലപാട്. ബിനീഷ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നും എൻസിബി കോടതിയെ അറിയിച്ചു. എൻസിബി കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ ആവശ്യപ്പെടാതിരുന്നതിനാൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചയച്ചു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി ​സിറ്റി സെ​ഷ​ൻ​സ്​ കോ​ട​തി മു​മ്പാ​കെയാണ് ഹാ​ജ​രാ​ക്കി​യത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന നവംബർ 25 വരെ ബിനീഷ് ജയിലില്‍ തുടരും.

അതേസമയം ബെംഗളൂരു ലഹരിമരുന്ന് കേസിൽ ഒരാളെ കൂടി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറൊ അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി സുഹാസ് കൃഷ്ണഗൗഡയാണ് അറസ്റ്റിലായത്. മുഹമ്മദ് അനൂപിനൊപ്പം ഇയാൾ ലഹരികടത്തിൽ പങ്കാളിയെന്ന് എൻസിബിയുടെ കണ്ടെത്തൽ. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്ന് കണ്ടതായി സുഹാസ് മൊഴി നൽകിയതായി നേരത്തെ ഇ ഡി റിപ്പോർട്ട് നൽകിയിരുന്നു.

ലഹരിക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരുമായി ബിനീഷിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഒക്ടോബർ 29 ആണ് ബിനീഷിനെ എൻഫോഴ്സ്മെൻ്റ് അറസ്റ്റു ചെയ്തതത്. പതിനാല് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നവംബർ 11 ന് ബെംഗളൂരു മുപ്പത്തിനാലാം അഡീഷണൽ സെഷൻസ് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനിനെ കോടതി പതിനാല് ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം