ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് പൂട്ടുവീഴും; നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സാമ്പത്തിക കെണികളിലേക്ക് തള്ളിയിടുന്നു എന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരം ചൂതാട്ട റെയിമുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതെന്ന് അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായവരെ ആദരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഓണ്‍ ലൈന്‍ ഗെയിമുകള്‍ നിരോധിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് കര്‍ണാടകവും നിരോധനത്തെ കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കിയത്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പല യുവാക്കളും അടിമപ്പെട്ടിട്ടുണ്ടെന്നും ഇത് കടകെണിക്ക് പുറമെ മറ്റു കുറ്റ കൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒട്ടേറെ രക്ഷിതാക്കളാണ് ഇതുസംബന്ധിച്ച പരാതികളുമായി മുന്നോട്ടു വന്നത്. നിരവധി പേര്‍ക്ക് സ്വത്തു വകകള്‍ ഇതു മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ചവര്‍ പരാതിയുമായി മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം