ഐഎംഎ നിക്ഷേപ തട്ടിപ്പ് കേസ്: മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു

ബെംഗളൂരു : കര്‍ണാടകയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഐഎംഎ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐഎംഎ ജൂവല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ഖാനില്‍ നിന്നും 400 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബെയ്ഗിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ നേരത്തെ സിബിഐ അറസ്റ്റു ചെയ്ത മന്‍സൂര്‍ ഖാന്‍  റോഷന്‍ ബെയ്ഗ് തങ്ങളില്‍ നിന്നും 400 കോടി രൂപയും കാറും സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കിയെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

2019 ല്‍ ഐഎംഎ തട്ടിപ്പ് പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പിന്നീട് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മന്‍സൂര്‍ ഖാന്‍ ഉള്‍പ്പെടെ 25 ഓളം പേരാണ് ഇതിനകം അറസ്റ്റിലായത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം