മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍

ബെംഗളൂരു: മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ബിസിനസുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലേശ്വരം സ്വദേശിയായ ബിവി കേശവ പ്രസാദാണ് (50) അറസ്റ്റിലായത്. സംഭവത്തില്‍ വാടകഗുണ്ടകളായ നവീന്‍ (19), കേശവ് (19) എന്നിവരേയും പോലീസ് പിടികൂടിയിട്ടുണ്ട്.

ടെക്കിയായി ജോലി ചെയ്യുന്ന തന്‍റെ മകനായ കൗശല്‍ പ്രസാദിനെ ജനുവരി 10 മുതല്‍ കാണാനില്ല പരാതിയുമായി ഇക്കഴിഞ്ഞ 12 ന് കേശവ പ്രസാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിനിടയിലാണ് ആവലഹള്ളിയിലെ യെല്ലമ്മ തടാകക്കരയില്‍ വെച്ച് കൗശല്‍ പ്രസാദിന്റെ ശവ ശരീരം കഷണങ്ങളാക്കി മുറിച്ച് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കൗശല്‍ പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായ നിലയില്‍ ഒരു കാര്‍ കണ്ടതാണ് വഴിത്തിരിവായത്. കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെ വാടക ഗുണ്ടകളായ നവീനും കേശവുമാണ് ഈ കാര്‍ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൃത്യം ചെയ്തത് ഇവരാണെന്നും കൗശല്‍ പ്രസാദിന്റെ പിതാവാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നും വ്യക്തമായത്. തുടര്‍ന്ന് കേശവ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല ചെയ്യപ്പെട്ട കൗശല്‍ പ്രസാദ് സ്വത്ത് ഭാഗിക്കണമെന്ന് പറഞ്ഞ് വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. ഇതോടെയാണ് കേശവ പ്രസാദ് ഇളയമകന്റെ പരിചയക്കാരായ നവീനും കേശവനും ക്വട്ടേഷന്‍ നല്‍കിയത്. പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം