ആമസോണ്‍ പ്രൈം സീരീസ് ചിത്രം താണ്ഡവിനെതിരെ ബെംഗളൂരുവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു : ഹൈന്ദവ വികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ വിവാദ ഹിന്ദി ചിത്രം താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കിരണ്‍ ആരാദ്യ എന്ന ആള്‍ നല്‍കിയ പരാതിയിന്‍മേല്‍ ബെംഗളൂരു കെ ആര്‍ പുരം പോലീസാണ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഫര്‍ഹാന്‍ ഖാന്‍, അഭിനേതാക്കളായ മുഹമ്മദ് ഷീഷാന്‍, സെയിഫ് അലി ഖാന്‍, ആമസോണ്‍ പ്രൈം ക്രിയേറ്റീവ് ഹെഡ് അപര്‍ണ പുരോഹിത് എന്നിവര്‍ക്കെതിരെ കേസെടുത്തത്. വിശ്വാസികളില്‍ തെറ്റിധാരണയുണ്ടാക്കുകയും അതുവഴി സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുകയും ചെയ്തു എന്നുമാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമം 295-എ, 298, 153- എ എന്നിവ പ്രകാരമാണ് കേസെടുത്തത്.
ജനുവരി 15 മുതല്‍ക്കാണ് താണ്ഡവ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ എപ്പിസോഡിലെ പതിനേഴാം മിനിറ്റിലെ ചില രംഗങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അവ ആമസോണ്‍ നീക്കം ചെയ്തിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമായ താണ്ഡവ് 9 എപ്പിസോഡുകളായാണ് പ്രദര്‍ശിപ്പിച്ചത്. ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ എന്നിവര്‍ താണ്ഡവില്‍ പ്രമുഖ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം