ബാരിക്കേഡുകള്‍ കടന്ന് ഡല്‍ഹിയില്‍ കര്‍ഷകറാലി; ഗാസിപൂരില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. ഗാസിപൂരിലും സിംഘുവിലും ട്രാക്ടര്‍ റാലി തടയാനുള്ള ശ്രമം ഉണ്ടായെങ്കിലും ബാരിക്കേഡുകളും ഗ്രനേഡ് പ്രയോഗവും മറികടന്നാണ് കര്‍ഷകരുടെ പ്രയാണം. പോലീസ് ബാരിക്കേഡുകള്‍ മാറ്റിയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. ബാരിക്കേഡുകള്‍ ഇവര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തള്ളിമാറ്റി. ഡല്‍ഹി നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് നേരത്തെ അടച്ചിരുന്നു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.

ട്രാക്ടറുകള്‍ക്കൊപ്പം ആയിരക്കണക്കിനാളുകള്‍ കാല്‍നടയായി ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരില്‍ ഭാരതീയ കിസാന്‍ യൂനിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. നേരത്തെയും സിന്‍ഗുവില്‍ കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള ശ്രമം നടന്നിരുന്നു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെ കോണ്‍ക്രീറ്റ് കട്ടകളും ട്രക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വഴി മുടക്കിക്കൊണ്ട് റാലി തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിലാണ് പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടിയത്. ഔട്ടര്‍ റിംഗ് റോഡിലൂടെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിലപാട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമെന്നാണ് കര്‍ഷകരുടെയും നിലപാട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം