ബെംഗളൂരുവില്‍ ഇന്ന് ട്രാക്ടര്‍ റാലി: കാല്‍ ലക്ഷം പേര്‍ അണിനിരക്കും

ബെംഗളൂരു : കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെംഗളൂരുവില്‍ ഇന്ന് ട്രാക്ടര്‍ റാലി നടക്കും. രാവിലെ ഒമ്പതു മുതല്‍ വിവിധ ഇടങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലികള്‍ ബെംഗളൂരുവിലേക്ക് പ്രവേശിക്കും. തുടര്‍ന്ന്  ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒത്തു ചേരുന്ന പ്രതിഷേധ മാര്‍ച്ചില്‍ 10000 ഓളം ട്രാക്ടറുകളും കാളവണ്ടികളും അണിനിരക്കും.

സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിന്റെ അതിര്‍ത്തികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രാക്ടറുകള്‍ തടയാനുള്ള നീക്കം പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായാല്‍ നഗരത്തിലെ വിവിധ റോഡുകള്‍ തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവരെ വിവിധ ചെക്ക് പോസ്റ്റുകളില്‍ പോലീസ് തടഞ്ഞിരുന്നു.

റാലിയില്‍ പങ്കെടുക്കാനായി മൈസൂരു ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ബൈരമംഗല ക്രോസിലെ ബിഡദി ഇന്‍ഡസ്ട്രിയല്‍ ജംഗ്ഷനിലും തുംകൂരു ഭാഗത്തുള്ളവര്‍ നൈസ് റോഡിലും, ചിക്കബെല്ലാപുര മേഖലയില്‍ നിന്നെത്തുന്നവര്‍ ദേവനഹള്ളി നന്ദി ക്രോസിലും കോലാര്‍ ഭാഗത്തു നിന്നുള്ളവര്‍ ഹോസകോട്ട ടോള്‍ ജംഗ്ഷനിലുമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

രാവിലെ വിവിധ ഇടങ്ങളില്‍ നിന്നും നഗരത്തിലെ മജെസ്റ്റിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന പ്രതിഷേധ റാലി ഉച്ചക്ക് 12. 30 ഓടെ ഫ്രീഡം പാര്‍ക്കില്‍ ഒന്നിക്കും. ഫ്രീഡം പാര്‍ക്കില്‍ വെച്ച് വിവിധ കര്‍ഷക സംഘടന നേതാക്കാള്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭ റാലിക്ക് കര്‍ണാടക ജനശക്തി വേദികെ അടക്കം നിരവധി കര്‍ഷക, തൊഴിലാളി സംഘടനകളുടേയും വനിതാ – വിദ്യാര്‍ഥി-ദളിത് സംഘടനകളുടേയും പിന്തുണയുണ്ട്.

കർഷകർക്കെതിരെ എപിഎംസി ഭേദഗതി നിയമവും ഭൂപരിഷ്കരണ നിയമ ഭേദഗതി നിയമവും നടപ്പിലാക്കുക വഴി സംസ്ഥാനത്ത് യെദിയൂരപ്പ സർക്കാർ നടത്തുന്ന കർഷക വിരുദ്ധ നയത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ബെംഗളൂരുവിലെ റാലിയെന്ന് കർണാടക രാജ്യ റെയ്ത്ത സംഘം അധ്യക്ഷൻ കൊടിഹള്ളി ചന്ദ്രശേഖർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം