റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം: കര്‍ഷക സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്‍മാറി

ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്  അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഷക സമരത്തില്‍ നിന്ന് രണ്ടു സംഘടനകള്‍ പിന്‍മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) എന്നീ സംഘടനകളാണ് കര്‍ഷക സമരത്തില്‍ നിന്നു പിന്‍മാറിയത്.

‘കര്‍ഷക സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചവര്‍കൊപ്പം സമരം മുന്നോട്ടുകൊണ്ടുപോകാനാവില്ല. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ കര്‍ഷക സമരത്തില്‍ നിന്നു രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ പിന്‍മാറുകയാണ്’ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ ദേശീയ കണ്‍വീനര്‍ വി എം സിങ് വ്യക്തമാക്കി.

റിപബ്ലിക് ദിനത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ അതീവ ദുഃഖിതനാണ്. 58 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയാണ്.’ ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) പ്രസിഡന്റ് ഠാക്കൂര്‍ ഭാനു പ്രതാപ് സിങ് വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ സര്‍ക്കാര്‍ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി പ്രതികരിച്ചു.

കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. ചെങ്കോട്ടയില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ കര്‍ഷകര്‍ വരുത്തിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസടുത്ത്ത്. അതിക്രമങ്ങളില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തിനിടെ 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം