എയ്‌റോ ഇന്ത്യ: ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു : ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തോടനുബന്ധിച്ച് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണി മുതല്‍ അഞ്ചാം തീയതി രാത്രി പത്തു മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ബെംഗളൂരു-ബെല്ലാരി റൂട്ടില്‍ സത്യപള്ളി മുതല്‍ സദഹള്ളി ഗേറ്റ് വരെ വണ്‍വേ ഏര്‍പ്പെടുത്തി.  ആംബിയന്‍സ് ധബ്ബ ഹൗസ് ക്രോസ് റോഡ്, രേവാ കോളേജ് ജംഗ്ഷന്‍-ബാഗലൂര്‍ ക്രോസ് റോഡു വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
എയര്‍ പോര്‍ട്ട് ബാക്ക് ഗേറ്റ് (ബേഗൂര്‍ പവര്‍ സ്റ്റേഷന്‍) വഴി ചിക്കജാലയിലേക്കുള്ള റോഡ് അടച്ചിടും. പ്രദര്‍ശന നഗരിയിലേക്കുള്ള വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഇതുവഴി സഞ്ചരിക്കാന്‍ അനുവദിക്കുന്നത്.

സ്വകാര്യബസുകള്‍, ട്രക്ക് എന്നിവയടക്കുള്ള വാഹനങ്ങള്‍ക്ക് ബെല്ലാരി റോഡിലെ മേ ക്രി സര്‍ക്കിള്‍ മുതല്‍ എംവിഐടി ജംഗ്ഷന്‍ വരെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ ദേവനഹള്ളി, റിങ്ങ് റോഡ്, നൈസ് റോഡ്, ഹൊസെക്കോട്ടെ തുടങ്ങിയ റോഡുകള്‍ ഉപയോഗിക്കണം.

കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ വഴി തിരിഞ്ഞ് പോകണം. ഈ ഭാഗത്തേക്ക് സൗത്ത്, ഈസ്റ്റ് ഭാഗങ്ങളില്‍ നിന്ന് പോകുന്നവര്‍ കെ ആര്‍ പുരം, ബാഗലൂര്‍, ബേഗൂര്‍, മൈസൂരു റോഡ്, ഗോരഗുണ്ടപാളയ, പെരിയ ബെല്ലാപുര്‍ തുടങ്ങിയ പ്രധാന റോഡുകള്‍ ഉപയോഗിക്കണം. രേവ കോളേജ് ജംഗ്ഷന്‍ , ആംബിയന്‍സ് ദാബാ ക്രോസ്, നാഗെനഹള്ളി ഗേറ്റ്, പെരിയബല്ലാപൂര്‍ മെയിന്‍ റോഡ്, ഗോരുഗുണ്ടെ പാളയ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങും നിരോധിച്ചിട്ടുണ്ട്. സുഗമമായ ഗതാഗതത്തിന് യെലഹങ്ക കോഫീ ഡേ ജംഗ്ഷനില്‍ നിന്നും വ്യോമസേന താവളത്തിലെ ഗേറ്റ് റ്റു എ വരെ ഫാസ്റ്റ് ട്രാഫിക്ക് കോറിഡോര്‍ സ്ഥാപിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം