എയ്‌റോ ഇന്ത്യക്ക് ഇന്ന് തുടക്കം

ബെംഗളൂരു: പതിമൂന്നാമത് എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം കുറിക്കും. യെലഹങ്ക വ്യോമ സേന താവളത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാവിലെ 10.15ന് പ്രദര്‍ശനം ഉദ്ഘാടനം ചെയും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 601 കമ്പനികളാണ് ഇത്തവണത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

നൂറ് കോടി അവസരങ്ങളിലേക്കുള്ള റണ്‍വേ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി 41 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസത്തോളം നീണ്ടു നിന്ന പ്രദര്‍ശനം കോവിഡിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് ഇത്തവണ അരങ്ങേറുന്നത്. അമേരിക്കയുടെ ബി-1-ബി ലാന്‍സര്‍ ഹെവി ബോംബറിന്റെ പ്രകടനവും ഇന്ത്യന്‍ വ്യോമസേനയുടെ എയ്‌റോബാറ്റിക് ടീമുകളായ സാരംഗിന്റേയും സൂര്യകിരണിന്റേയും സംയുക്ത പ്രകടനം ഇത്തവണത്തെ എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തെ ശ്രദ്ധേയമാകും.

63 വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ വെര്‍ച്വല്‍ ആയി കാണാനും ഇത്തവണ സാധിക്കും. ഇതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ സ്ഥാപനവുമായ ഡിആര്‍ഡിഒയും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം