എയ്‌റോ ഇന്ത്യ 20121 സമാപിച്ചു

ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ താവളത്തില്‍ നടന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2021 സമാപിച്ചു. കോവിഡ് മഹാമാരിയുടെ വെല്ലുവിളിക്കിടയില്‍ നടന്ന വ്യോമ പ്രദര്‍ശനം അദ്ഭുതപൂര്‍വമായ വിജയമായിരുന്നെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

43 രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതല പ്രതിനിധികളും 530 കമ്പനികള്‍ നേരിട്ടും നിരവധി കമ്പനികള്‍ വെര്‍ച്വലായും പങ്കെടുത്തു. ഹൈബ്രിഡ് രീതിയില്‍ സംഘടിപ്പിച്ച ലോകത്തെ ആദ്യ മെഗാ പരിപാടിയാണ് ഇതെന്നും രാഷ്ട്രപതി പറഞ്ഞു. പ്രദര്‍ശനത്തിലൂടെ 201 പുതിയ ബിസിനസ് കരാറുകളിലാണ് ഒപ്പുവെച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എന്നിവര്‍ സമാപനചടങ്ങില്‍ പങ്കെടുത്തു.

കോവിഡിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ചുരുക്കിയാണ് ഇത്തവണ എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടന്നത്. ഇന്ത്യന്‍ പ്രതിരോധ സേനക്കു പുറമെ രാജ്യത്തെ വിവിധ കമ്പനികള്‍, അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഫ്രാന്‍സ്, സ്വീഡന്‍, തുടങ്ങിയ 14 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങളും പ്രതിരോധ മേഖലയിലെ ആയുധ നിര്‍മാണ കമ്പനികളും പങ്കെടുത്തു. രണ്ടു വര്‍ഷം കൂടുമ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ സ്ഥാപനവുമായ ഡിആര്‍ഡിഒ യും സംയുക്തമായാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം