ദക്ഷിണ കന്നഡ ജില്ലയിലെ കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി

ബെംഗളൂരു : കേരള അതിര്‍ത്തിയായ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിലെ നഴ്‌സിംങ് കോളേജില്‍ 49 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസറഗോഡ് ജില്ലയുള്‍പ്പെടെ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ദിവസേന പോയി വരുന്ന മലയാളി കോളേജ് വിദ്യാര്‍ഥികള്‍ക്ക് പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേരളത്തിലെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. രാമചന്ദ്ര ബയാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലയിലെ എല്ലാ കോളേജുകളിലേയും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കോളേജിലെത്തുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. മംഗളൂരുവിലേക്കടക്കം കാസറഗോഡ് ജില്ലയില്‍ നിന്നും ദിവസേന നിരവധി വിദ്യാര്‍ഥികള്‍ പോയി വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളെ കൂടാതെ കേരളത്തില്‍ നിന്നും കോളജില്‍ എത്തുന്ന രക്ഷിതാക്കള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതേ സമയം കോളേജ് ഹോസ്റ്റലിലോ മറ്റു ഹോസ്റ്റലുകളിലോ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം