മലയാളം മിഷന്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരം; ബെംഗളൂരു സൗത്ത്, ഈസ്റ്റ് മേഖല വിജയികള്‍

ബെംഗളൂരു: പ്രശസ്ത കവയിത്രിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരങ്ങള്‍ ബെംഗളൂരു സൗത്ത്, ഈസ്റ്റ് മേഖലകളില്‍ ഗൂഗിള്‍ പ്ലാറ്റ്  ഫോമില്‍ ശനിയാഴ്ച നടന്നു. വിജയികള്‍ക്ക്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ തലത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും.

ബെംഗളൂരു സൗത്ത് മേഖല

ജൂനിയര്‍ വിഭാഗത്തില്‍ യെല്ലനഹള്ളി നന്മ നന്ദി വുഡ്സ് മലയാള പഠന കേന്ദ്രത്തിലെ മൈഥിലി നെന്മേലില്‍ ഒന്നാം സ്ഥാനവും മോര്‍ ഔഗേന്‍ ചാപ്പല്‍ ബെന്നാര്‍ഘട്ട റോഡ് പഠന കേന്ദ്രത്തിലെ കുര്യന്‍ ജോണ്‍ രണ്ടാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍, ഒന്നാം സ്ഥാനം ചന്തപ്പുര ഹുസ്‌കര്‍ ഗേറ്റ് സാന്ദീപനി പഠന കേന്ദ്രത്തിലെ, ആര്യ ലക്ഷ്മിക്കും, രണ്ടാം സ്ഥാനം ഇലക്ട്രോണിക് സിറ്റി നന്മ പഠന കേന്ദ്രത്തിലെ ദ്യുതി ശ്യാമിനുമാണ്.

 

മലയാളം മിഷന്‍ കര്‍ണാടക സ്റ്റേറ്റ് ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ബിലു സി നാരായണന്‍, പ്രസിഡന്റ് കെ. ദാമോദരന്‍, സെക്രട്ടറി ടോമി ആലുങ്കല്‍, മധ്യ മേഖല കോ ഓര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ്, സതീഷ് തോട്ടശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. മേഖല കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ സ്റ്റീഫന്‍, മലയാളം മിഷന്‍ അദ്ധ്യാപകരായ ഹിത വേണുഗോപാലന്‍, ടോമി മാത്യു, ബിന്ദു മാടമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. അനിതാ പ്രേംകുമാർ, നീതാ കുറ്റിമാക്കൂൽ എന്നിവർ വിധികർത്താക്കളായി.

 

ബെംഗളൂരു ഈസ്റ്റ് മേഖല

ജൂനിയര്‍ വിഭാഗത്തില്‍ ഏകനാഥ് കൃഷ്ണ (കെഎന്‍എസ്എസ് ഹോരമാവു, പൂമ്പാറ്റ) ഒന്നാം സ്ഥാനവും, പ്രാര്‍ത്ഥന എസ് (പഠനം പാല്പായസം) രണ്ടാം സ്ഥാനവും, ഓംകാര്‍ എസ് (കേരള സമാജം, ബിദ്‌റഹള്ളി) മൂന്നാം സ്ഥാനവും, പാര്‍വണ സുനില്‍ (കളിമുറ്റം ഹോരമാവു) നാലാം സ്ഥാനവും നേടി.

രതി സുരേഷ്, അര്‍ച്ചന സുനില്‍, സ്മിത മനോജ് എന്നിവര്‍ വിധികര്‍ത്താക്കളായി. മലയാളം മിഷന്‍ കര്‍ണാടകം കോ ഓര്‍ഡിനേറ്റര്‍ ബിലു സി നാരായണന്‍, പ്രസിഡന്റ് ദാമോദരന്‍ കെ, സെക്രട്ടറി ടോമി ആലുങ്കല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സതീഷ് തോട്ടശ്ശേരി, ഈസ്റ്റ് സോണ്‍ അംഗങ്ങളായ അനൂപ് കെ, മീര നാരായണന്‍, പ്രശാന്ത് ടി. എസ്, ലന്യ, ജീന, ശിവദാസ്, അമ്പിളി എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം