മലയാള സിനിമയിലെ ഭൈമീ കാമുകന്മാര്‍

ഏപ്രിൽ പോൾ/ വി കെ റോഷന്‍

വിജയ സാധ്യതയും മത ജാതി പരിഗണനകളും പോപുലാരിറ്റിയും സമ്പത്തുമാണ് പലപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഏകകം. തങ്ങളുടെ രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്ന പ്രമുഖരെ പലപ്പോഴും പരീക്ഷണാടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറക്കാറുണ്ട്.

 

എഴുപതുകളില്‍ നിത്യ ഹരിത നായകന്‍ പ്രേംനസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്ന് ശ്രുതിയുണ്ടായെങ്കിലും അത് നടന്നിരുന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ പോലെ സിനിമ നായകന്മാര്‍ക്ക് അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല കേരളത്തിന്റെ രാഷ്ട്രീയ തട്ടകം എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.

വി എം സുധീരനെതിരെ 1999 ലെ ആലപ്പുഴ ലോകസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മുരളിയേയും മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല. പക്ഷെ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് നടന്‍ ഇന്നസെന്റ് കോണ്‍ഗ്രസിന്റെ കരുത്തനായ പി സി ചാക്കോയെ ചാലക്കുടിയില്‍ തോല്പിച്ചതോടെ കഥയാകെ മാറി.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്ന് നടന്‍ മുകേഷും മത്സരിച്ചു ജയിച്ചു. എന്നാല്‍ ജഗദീഷിനും ഭീമന്‍ രഘുവിനും കടമ്പ കടക്കാനിയില്ല. പ്രമുഖ നടനും കേരളം കോണ്‍ഗ്രസ് ബി നേതാവുമായ ബി ഗണേഷ് കുമാറിനോടായിരുന്നു ഇവര്‍ പരാജയപ്പെട്ടത്.

ഇക്കുറി മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടിയും, രമേശ് പിഷാരടിയും, സലിം കുമാറും മത്സരിച്ചേക്കും എന്നറിയുന്നു. ഇതില്‍ സലിം കുമാറും ധര്‍മജനും രാഷ്ട്രീയ നിലപാടുകള്‍ മുമ്പും വ്യക്തമാക്കിയിട്ടുള്ളവരാണ്. പക്ഷെ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തത് ധര്‍മ്മജന് തിരിച്ചടിയാകും.

നടിമാരായ ഷീലയും, കെപിഎസി ലളിതയും മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും പിന്മാറുകയായിരുന്നു.

നടന്‍ ദേവനാണ് രാഷ്ട്രീയ തലപര്യമുള്ള മറ്റൊരു പ്രമുഖ താരം. സ്വന്തമായി പാര്‍ട്ടി ഉണ്ടായിരുന്ന ദേവന്‍ അടുത്തിടെ അത് എന്‍ഡിഎ യില്‍ ലയിപ്പിച്ചിരുന്നു.

മുകളില്‍ സൂചിപ്പിച്ചവരൊക്കെ സിനിമയുടെ അരങ്ങില്‍ മുഖം കാണിച്ചവരുടെയും മുഖം കാണിക്കാന്‍ ശ്രമിച്ചവരുടെയും തെരഞ്ഞെടുപ്പ് കഥകളാണ്. എന്നാല്‍ അരങ്ങത്തുള്ളവരെ പോലെ തന്നെ സിനിമാ മേഖലയിലെ അണിയറയില്‍ ഉള്ളവരും വോട്ട് തേടിയെത്തിയിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടാണ് ആദ്യമായി സ്വതന്ത്ര കേരളത്തില്‍ നിയമ സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട മലയാളത്തിലെ ആദ്യ ചലചിത്ര പ്രവര്‍ത്തകന്‍. 1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ അദ്ദേഹം നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. നാട്ടിക മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. പക്ഷെ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ അക്കാലം സഭ ചേര്‍ന്നില്ല. പിന്നീട് 1971-ല്‍ തൃശൂരില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച രാമു കാര്യാട്ടിന് നാലാം സ്ഥാനമേ നേടാന്‍ സാധിച്ചിട്ടുള്ളു.

1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ. എന്‍. വി കുറുപ്പായിരുന്നു എല്‍ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ എ. ചാള്‍സിനോട് തോല്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രപതിവരെ ആയി തീര്‍ന്ന കെ ആര്‍ നാരായണനെതിരെ ലെനിന്‍ രാജേന്ദ്രനെ ഇടതു പക്ഷം മത്സരിപ്പിച്ചിരുന്നു. 1989 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും കെ ആര്‍ നാരായണനായിരുന്നു വിജയിച്ചത്. 1991ലും കെ ആര്‍ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തില്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു സി പി എമ്മിന്റെ സ്ഥാനാര്‍ഥി. രണ്ട് തവണയും വിജയം അദ്ദേഹത്തെ തുണച്ചില്ല. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് ലെനിന്‍ രാജേന്ദ്രന്‍ വന്നില്ല.

1994-ല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞടുപ്പില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. യുഡിഎഫിന്റെ കോട്ടയാണ് പിടി കുഞ്ഞുമുഹമ്മദ് പിടിച്ചെടുത്തത്. 1996 ലും ഇതേ വിജയം ആവര്‍ത്തിച്ചു.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം