ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കെ.സുരേന്ദ്രന്‍ രണ്ടിടത്ത്, നേമത്ത് കുമ്മനം, സുരേഷ് ഗോപി തൃശൂരില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ഡല്‍ഹിയിലാണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാനത്ത് സജീവ ചര്‍ച്ചയായ നേമം മണ്ഡലത്തില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 2 മണ്ഡലത്തില്‍ മത്സരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയില്‍ നിന്നുമാണ് ജനവിധി തേടുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാടാണ് മത്സരിക്കുക. പാര്‍ട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി.

സുരേഷ് ഗോപി തൃശൂരിലും, അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാര്‍ത്ഥി. ആദ്യ ഘട്ടത്തിലെ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടും. പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി.മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം