കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 17 ന്; ഫലം മെയ് രണ്ടിന്

ബെംഗളൂരു: സംസ്ഥാനത്തെ മാസ്‌കി, ബസവകല്ല്യാണ്‍ നിയമസഭാ സീറ്റുകളിലേക്കും ബെല്‍ഗാവി ലോകസഭാ സീറ്റുകളിലേക്കമുുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 17 ന് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞടുപ്പ് ഫല പ്രഖ്യാപനം മെയ് രണ്ടിന് നടക്കും. മാര്‍ച്ച് 23 മുതല്‍ 31 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പ്രത്രികാ പരിശോധന 31 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ മൂന്നാണ്.

ബിജെപി എംപിയും കേന്ദ്ര റെയിവേ മന്ത്രിയുമായ സുരേഷ് അംഗഡിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ബെല്‍ഗാവിയില്‍ ഉപതിരഞ്ഞെടുപ്പ്. ബസവകല്ല്യാണ്‍ കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ്‍ റാവുവിന്റെ നിര്യാണത്തോടെയാണ് ബസവകല്യാണില്‍ ഉപതിരഞ്ഞടുപ്പ്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച മാസ്‌കി എംഎല്‍എ പ്രതാപ ഗൗഡ പാട്ടീല്‍ ബിജെപിയില്‍ ചേരുകയും പിന്നീട് അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മാസ്‌കിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിന്ദഗി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ മനഗുളി കഴിഞ്ഞ മാസം അന്തരിച്ചിരുന്നു. എന്നാല്‍ സിന്ദഗി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം