കര്‍ണാടകയില്‍ ഹെലിപ്പോര്‍ട്ടുകളും എയറോഡ്രോമുകളും സ്ഥാപിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഉണര്‍വേകി സീപ്ലെയിന്‍, ഹെലി ടൂറിസം സേവനങ്ങള്‍ എന്നിവ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ടൂറിസം മന്ത്രി സി. പി. യോഗേശ്വര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഹെലിപോര്‍ട്ടുകളും എയറോഡ്രോമുകളും സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരു, മൈസൂരു, ഹംപി, കല്‍ബുര്‍ഗി, മംഗളൂരു, ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് പുതിയ ഹെലിപോര്‍ട്ടുകള്‍ നിര്‍മ്മിക്കുക. കൃഷ്ണ രാജ സാഗര്‍ ഡാം, കണ്വാ ഡാം, കാളി നദി, ശാന്തി സാഗര്‍ തടാകം എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ 24 സ്ഥലങ്ങളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഉഡാന്‍ സ്‌കീമിന് കീഴില്‍ സംസ്ഥാനത്തെ ഹെലി ടൂറിസം പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഹെലിപോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു. കര്‍ണാടക ടൂറിസം വകുപ്പും ടൂറിസം സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. തീരദേശ ജില്ലകളാണ് പ്രധാനമായും എയറോഡ്രോമുകള്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞടുത്തിരിക്കുന്നത്. എയറോ ഡ്രോമുകളും ഹെലിപോര്‍ട്ടുകളും നടപ്പിലാക്കുക വഴി സംസ്ഥാന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ടൂറിസം മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും ഇതുവഴി നിരവധി തൊഴില്‍ അവസരങ്ങള്‍ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം