കര്‍ണാടകയില്‍ രണ്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി രണ്ട് വിമാനത്താവളങ്ങള്‍ കൂടി സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. ബൈന്ദൂരിലും കാര്‍വാറിലുമാണ് പുതിയ വിമാനത്താവളുടെ നിര്‍മാണം. ഉഡുപ്പിയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ യോഗത്തില്‍ സംസാരിക്കുയായിരുന്നു മന്ത്രി ജഗദീഷ് ഷെട്ടാര്‍.

ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഉഡാന്‍ പദ്ധതിയില്‍പ്പെട്ടതാണ് ഇവ രണ്ടും. പുതിയ വിമാനത്താവളങ്ങള്‍ നിലവില്‍ വരുന്നതോടെ വ്യാവസായിക മേഖലക്ക് പുത്തന്‍ ഉണര്‍വാകുമെന്നും പുതിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് ആകര്‍ഷിക്കുക വഴി വ്യാവസായിക നിക്ഷേപത്തില്‍ കര്‍ണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം