നിയന്ത്രണം കര്‍ശനമാക്കി; ബെംഗളൂരുവിലെത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഏപ്രില്‍ ഒന്നു മുതല്‍ ബെംഗളൂരു നഗരത്തിലെത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനക്ക് ശേഷമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. സുധാകര്‍ പറഞ്ഞു. ബെംഗളൂരുവില്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ 60 ശതമാനത്തോളം പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ക്വാറന്റീന്‍ കാലയളവില്‍ മറ്റുള്ളവരുമായി ഇടപ്പെടുന്നത് ഒഴിവാക്കണമെന്നും കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളായ മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തേക്ക് വരുന്ന കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലേക്ക് എത്തുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

300 ല്‍ താഴെ മാത്രം പ്രതിദിന കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1623 പേര്‍ക്കാണ് ഇന്ന് ബെംഗളൂരുവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12472 ആയി ഉയര്‍ന്നു. 4569 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 422859 പേർക്ക് രോഗം ബാധിച്ചു. 405817 പേർ രോഗമുക്തി നേടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം