ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിച്ച പത്ത് വയസുകാരന്‍ മരിച്ചു

ബെംഗളുരു: കടയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയുടെ ക്രൂരമര്‍ദനത്തിന് ഇരയായ പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരിയിലെ ഹംഗലിലാണ് സംഭവം. ഹംഗലിലെ ഉപ്പനാശി ഗ്രാമത്തിലെ നാഗയ്യ ഹിരേമത് എന്ന ആളുടെ മകനായ ഹരീഷയ്യ എന്ന ബാലനാണ് മര്‍ദനമേറ്റ് മരിച്ചത്.

കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം നടന്നത്. ഗ്രാമത്തിലെ കടയില്‍ നിന്നും ലഘുഭക്ഷണം മോഷ്ടിച്ചതായി ആരോപിച്ച് കടയുടമയായ ശിവരുദ്രപ്പ എന്ന ആള്‍ കുട്ടിയെ മര്‍ദിക്കുകയും കടക്കകത്തെ മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മാതാവ് ജയശ്രീ ശിവരുദ്രപ്പയുടെ കടക്ക് അകത്തെ മുറിയില്‍ കെട്ടിയിട്ടിരിക്കുന്ന നിലയിലാണ് മകനെ കണ്ടത്. തുടര്‍ന്ന് കുട്ടിയെ വിട്ടുകിട്ടാന്‍ കേണപേക്ഷിച്ചെങ്കിലും കടയുടമ സമ്മതിച്ചില്ല. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വിടാമെന്നായിരുന്നു കടയുടമ മാതാവിനോട് പറഞ്ഞത്. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ കടയില്‍ തിരിച്ചെത്തിയ ജയശ്രീ കടക്കകത്തേക്ക് തള്ളിക്കയറിയപ്പോള്‍ കണ്ടത് കുട്ടിയുടെ മുതുകത്ത് കല്ല് വിരിഞ്ഞു കെട്ടി ചോര ഒലിക്കുന്ന നിലയിലാണ്. കുട്ടിയെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയുടമയും മകനും ചേര്‍ന്ന് ജയശ്രീയെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയതോടെയാണ് കടയുടമയും മകനും മര്‍ദനത്തില്‍ നിന്നും പിന്‍മാറിയത്

മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനായ കുട്ടിയെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയുടെ പിതാവ് നാഗയ്യ പോലീസില്‍ പരാതിപ്പെടാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് കുട്ടി മരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. കേസെടുക്കാന്‍ വിസമ്മതിച്ചതിന് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശിവരുദ്രപ്പയും കുടുംബവും ഒളിവില്‍ പോയിരിക്കുകയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം