മണിപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 483 ആയി

ബെംഗളൂരു: ഉഡുപ്പി മണിപ്പാളിലെ മണിപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 111 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കാമ്പസിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 483 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ കാമ്പസില്‍ തന്നെ നീരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാമ്പസ് കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു.

കാമ്പസിലെ എല്ലാ വിദ്യാര്‍ഥികളേയും കോവിഡ് പരിശോധനയുടെ ഭാഗമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 3400 പേരുടെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍ കരുതലുകള്‍ ആരംഭിച്ചതായും, കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ക്ലിനിക്കും മറ്റ് പരിശോധന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായും ഉഡുപ്പി ജില്ലാ ഭരണ കൂടം അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം