കോവിഡ് വ്യാപനം: കര്‍ണാടകയില്‍ ആഘോഷങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗം വീണ്ടും വ്യാപിക്കുന്നതിനാല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാനത്തെ എല്ലാ ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി പി രവികുമാര്‍ അറിയിച്ചു. അഞ്ചിലധികം ആളുകള്‍ ഒത്തു കൂടുന്നത് വൈറസ് വ്യാപിക്കുന്നതിന് കാരണമായേക്കാമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ(എസ്ഡിഎംഎ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

ഹോളി, യുഗാദി, ഷാബ് – ഇ-ബരാത്ത്, ദുഖവെള്ളി തുടങ്ങിയ എല്ലാ ആഘോഷങ്ങൾക്കും വിലക്കുണ്ട്. മാർച്ച് 28 മുതൽ 31 വരെയാണ് ഹോളി ആഘോഷങ്ങൾ സംസ്ഥാനത്ത് നടക്കാറുള്ളത്. പൊതു സ്ഥലങ്ങൾ, മൈതാനങ്ങൾ, പാർക്കുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ, എന്നിവിടങ്ങളിൽ യാതൊരുവിധ ആഘോഷങ്ങളും നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്‌. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.

ആഘോഷങ്ങളെ തുടര്‍ന്ന് കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളുടെ ലംഘനം കൂടുതല്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം