ഭാര്യയുടെ കാമുകനെ വകവരുത്താന്‍ ഭര്‍ത്താവ് കട്ടിലിനടിയില്‍ ഒളിച്ചു കിടന്നത് ആറ് മണിക്കൂര്‍; ഭര്‍ത്താവിന്റെ കുത്തേറ്റു കാമുകന്‍ മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

 

ബെംഗളൂരു: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കട്ടിലിനടിയില്‍ രഹസ്യമായി കഴിഞ്ഞത് ആറ് മണിക്കൂര്‍ നേരം. കാത്തിരിപ്പിനോടുവില്‍ കാമുകനെ വകവരുത്തിയാണ് ഭര്‍ത്താവായ 31 കാരന്‍ പ്രതികാരം തീര്‍ത്തത്. വ്യാഴാഴ്ച വെസ്റ്റ് ബെംഗളൂരുവിലെ ആന്ധ്രഹള്ളിയിലാണ് സംഭവം. ചിക്കമഗളൂരു തരീക്കരെ സ്വദേശി ശിവകുമാര്‍ എന്ന ശിവരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവായ രോഹിത്‌നഗര്‍ സ്വദേശി ഭരത്ത് എന്ന യുവാവ് അറസ്റ്റിലായി.

ഭരത്തും ഭാര്യ വിനുതയും തമ്മില്‍ എട്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും നഗരത്തിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. വിനുതയുടെ നാട്ടുകാരനായ ശിവരാജ് മൂന്ന് വര്‍ഷം മുമ്പാണ് ജോലി തേടി ബെംഗളൂരുവില്‍ എത്തുന്നത്. ഇയാള്‍ ഒരാഴ്ചക്കാലത്തോളം താമസിച്ചത് ഭരത്തിന്റെ വീട്ടിലായിരുന്നു. ശിവരാജിന് ജോലി തരപ്പെടുത്താന്‍ ഭാര്യ വിനുതയും ശ്രമിച്ചിരുന്നു. ഇതിനിടെയില്‍ ശിവരാജ് വിനുതയുമായി പ്രണയത്തിലായി. എന്നാല്‍ വിനുത ബന്ധത്തിന് തയ്യാറാവത്തതോടെ ശിവരാജ് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെയാണ് വിനുത ശിവരാജുവിനോട് അടുക്കുന്നത്.

കുറച്ചു നാളുകള്‍ക്കു ശേഷമാണ് ഭര്‍ത്താവ് ഭരത് ഇരുവരുടേയും ബന്ധത്തെ കുറിച്ചറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ വിനുത ഭര്‍ത്താവിനോട് പിണങ്ങി ആന്ധ്രഹള്ളിയില്‍ വീടെടുത്ത് ഒറ്റക്കു താമസം തുടങ്ങി. തുടര്‍ന്ന് വിനുതയെ രഹസ്യമായി നിരീക്ഷിച്ച ഭരത്ത് ശിവരാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി എട്ടരയോടെ ആന്ധ്രഹള്ളിയിലെ വിനുതയുടെ വീട്ടിലെത്തിയ ഭരത് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു കിടന്നു. വീട്ടു സാധനങ്ങള്‍ വാങ്ങാനായി വിനുത പുറത്ത് പോയ നേരം നോക്കിയായിരുന്നു ഭരത്ത് വീട്ടിനകത്ത് കയറി പറ്റിയത്. രാത്രി പത്തരയോടെ കാമുകന്‍ ശിവരാജ് വിനുതയുടെ വീട്ടിലെത്തി. ഭക്ഷണത്തിന് ശേഷം ഇരുവരും കിടന്നുറങ്ങി. രാത്രി മൂന്ന് മണിയോടെ വിനുത വാഷ് റൂമിലേക്ക് പോയതോടെ കട്ടിലിനടിയില്‍ നിന്നും എഴുന്നേറ്റ ഭരത്ത് വാഷ് റൂം പുറത്ത് നിന്നും പൂട്ടിയ ശേഷം മുറിയിലെത്തി കത്തിയെടുത്ത് ശിവരാജിനെ വെട്ടുകയായിരുന്നു. ശിവരാജ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആദ്യം ശിവരാജിന്റെ മൃതദേഹം കുഴിച്ചുമൂടാനായിരുന്ന് ഭരത്ത് തീരുമാനിച്ചതെങ്കിലും നടന്ന സംഭവങ്ങള്‍ പിന്നീട് തന്റെ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പുലര്‍ച്ചെ 4 മണിയോടെ സംഭവസ്ഥലത്തെത്തിയ പോലീസ് ഭരത്തിനെ അറസ്റ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം