രമേശ് ജാർക്കിഹോളിക്കെതിരെ യുവതി പരാതി നൽകി

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് രാജിവെച്ച മന്ത്രി രമേഷ് ജാർക്കിഹോളിയുടെ പേരിൽ യുവതി രേഖാമൂലമുള്ള പരാതി നൽകി. യുവതിയുടെ എഴുതി തയ്യാറാക്കിയ പരാതി അഭിഭാഷകൻ ജഗദീഷ് കുമാറാണ് വെള്ളിയാഴ്ച കബൺ റോഡ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കബൺ റോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രമേശ് ജാർക്കിഹോളിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 സി, 154 എ, 504, 506, 417, ഐടി ആക്ട് 67 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ കുടുംബത്തിന് ഭീഷണിയുള്ളതിനാൽ മതിയായ സംരക്ഷണം ഏർപ്പെടുത്തുണമെന്നാവശ്യപ്പെട്ട് ഐജിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

മാർച്ച് രണ്ടിനാണ് രമേഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട സിഡി പുറത്താകുന്നത്. യുവതി ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് സാമൂഹ്യ പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് പോലീസിൽ പരാതി നൽകിയത്. പീഡനത്തിൻ്റെ ദൃശ്യങ്ങളടങ്ങിയ സി ഡിയും മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് രമേശ് ജാർക്കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചു.

എന്നാൽ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. സി ഡി വിവാദത്തിൽ കോടികളുടെ ഇടപാട് നടന്നതായി ആരോപിച്ച് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നു. ഇതോടെ ദിനേശ് കല്ലഹള്ളി പരാതി പിൻവലിക്കുകയായിരുന്നു.

ഇതിനിടെ തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയിണിതെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ജാർക്കിഹോളിയും പോലീസ് പരാതി നൽകി. സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി രമേശ് ജാർക്കി ഹോളിക്കെതിരെ പരാതി നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം