എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്ന്

ബെംഗളൂരു : 2021 ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമ സഭ തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണിയെയും ഇടതു മുന്നണി സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഐ എം ) ബാംഗ്ലൂർ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂന്നു സ്ഥലങ്ങളിൽ  എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തും.

ഞായറാഴ്ച രാവിലെ 10 .30 ന് ടി. ദസറഹള്ളി മാർവാടി റോഡിലുള്ള ജെയിൻ ഭവനിലും ഉച്ചക്ക് മൂന്ന് മണിക്കും കെ ആര്‍ പുരം ഉദയനഗറിലുള്ള സൂര്യ ഭവനിലും, അഞ്ച് മണിക്ക് ഇന്ദിര നഗർ കാരുണ്യ അഡ്മിൻ ഓഫീസിലുമാണ് കൺവെൻഷനുകൾ നടക്കുന്നത്.

സിപിഐ(എം ) കേരള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. വി. ശിവദാസൻ, ടി ദാസറഹള്ളി കൺവെൻഷനിലും പി. കെ. ബിജു  കെ ആര്‍ പുരത്തും, ഡോ. കെ.എൻ ഗണേഷ് ഇന്ദിര നഗർ കാരുണ്യ ഓഫീസ് കൺവെൻഷനിലും പ്രസംഗിക്കും.

ബാംഗ്ലൂർ സൗത്ത് ജില്ലാ സെക്രട്ടറി കെ.ൻ.ഉമേഷ് ബാംഗ്ലൂർ നോർത്ത് ജില്ലാ സെക്രട്ടറി പ്രതാപ് സിംഹ എന്നിവർ എല്ലാ കൺവെൻഷനുകളിലും പങ്കെടുത്തു പ്രസംഗിക്കും. ബാംഗ്ലൂരിലെ  പ്രമുഖ എല്‍ഡിഎഫ്, സിഐടിയു, ഡിവൈഎഫ്ഐ, മഹിളാ സംഘടനാ നേതാക്കളും പ്രവർത്തകരും കൺവെഷനിൽ പങ്കെടുക്കും.

ബെംഗലൂരുവിലെ മുഴുവൻ ഇടതു മുന്നണി അനുഭാവികളും, വർഗ ബഹുജന, സാംസ്‌കാരിക സംഘടനാ പ്രവർത്തകരും കൺവെഷനിൽ പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് ബാംഗ്ലൂർ ജില്ലാ തെരെഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർത്ഥിച്ചു.

കൺവെൻഷനുകൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്:
9448385954 , 8921558868 ,9008273313 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം