കേരളത്തിൽ 74.02 % പോളിംഗ്

തിരുവനന്തപുരം: കേരളം കണ്ട ആവേശകരമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 74.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തപാല്‍ വോട്ടുകളടക്കമുള്ള അന്തിമ കണക്കുകള്‍ ബുധനാഴ്ച്ച ലഭ്യമാവുന്നതോടെ പോളിംഗ് ശതമാനം ഉയരും. 2016ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.53 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 78.31 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും – 68.09 ശതമാനം.

ചൊവ്വാഴ്ച രാത്രി ലഭ്യമായ കണക്കനുസരിച്ച് 73.69 ശതമാനം പുരുഷന്മാരും 73.48 ശതമാനം സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 37.37 ശതമാനംപേരും വോട്ടുചെയ്തു. വോട്ടെടുപ്പില്‍ രാവിലെ മുതല്‍ ആവേശം പ്രകടമായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 15,730 ബൂത്തുകള്‍ കൂടുതല്‍ അനുവദിച്ചതിനാല്‍ തിരക്കില്ലാതെ വോട്ടുചെയ്യാനായി. ധര്‍മടം, തളിപ്പറമ്പ്, മട്ടന്നൂര്‍, കുന്ദമംഗലം, കുറ്റ്യാടി, കുന്നത്തുനാട്, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കടന്നു.

61.92 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നില്‍. വനപ്രദേശങ്ങളിലുള്ള വിദൂരപോളിങ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം ബൂത്തില്‍ 90 ശതമാനംപേര്‍ വോട്ടുചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നീ നേതാക്കള്‍ രാവിലെ തന്നെവോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുഖ്യമന്ത്രി അടക്കമുള്ളനേതാക്കള്‍ ശബരിമല വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. ആകെ 140 മണ്ഡലങ്ങളില്‍ നാല്‍പതിലേറെയിടത്തും ത്രികോണമത്സരം ശക്തമായിരുന്നു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

പോളിംഗ് ശതമാനം:
(ബ്രാക്കറ്റിൽ 2016- ലേത് )

  • തിരുവനന്തപുരം 70.01 (72.53)
  • കൊല്ലം 73.07 (75.07)
  • പത്തനംതിട്ട 68.09 (71.66)
  • ആലപ്പുഴ 74.75 (79.88)
  • കോട്ടയം 72.13 (76.90)
  • ഇടുക്കി 70.38 (73.59)
  • എറണാകുളം 74.14 (79.77)
  • തൃശൂർ 73.42 (77.74)
  • പാലക്കാട്‌ 76.19 (78.37)
  • മലപ്പുറം 74.04 (75.83)
  • കോഴിക്കോട് 78.31(81.89)
  • വയനാട്‌ 74.64 (78.22)
  • കണ്ണൂർ 77.42 (80.63)
  • കാസർകോട്‌ 74.30(78.51)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം