കര്‍ണാടക ഫിഷറീസ്, പോര്‍ട്ട് ആന്റ് ഇന്‍ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി എസ് അംഗാര വലിയതുറ സന്ദര്‍ശിച്ചു

ബെംഗളൂരു: കര്‍ണാടക ഫിഷറീസ്, പോര്‍ട്ട് ആന്റ് ഇന്‍ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി എസ് അംഗാര വലിയതുറ, പൂന്തുറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കേരളത്തിലെ വോട്ടെടുപ്പിന്റെ തലേ ദിവസം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പര്യടനത്തിനിടെയാണ് മന്ത്രി വലിയതുറ തീരം സന്ദര്‍ശിച്ചത്.

വലിയതുറയില്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മിക്കുന്നതിനായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തദ്ദേശവാസികള്‍ നിവേദനം നല്‍കിയിരുന്നു. ഇതിനായി പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വലിയതുറ സന്ദര്‍ശിച്ച മന്ത്രി എസ് അംഗാര തദ്ദേശവാസികളോട് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍, ബിജെപി നേതാവ് വിജയന്‍ തോമസ്, കര്‍ണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കമ്പനി ഡയറക്ടറും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനുമായ എന്‍.ഡി സതീഷ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വലിയതുറ തുറമുഖ സമിതി ജനറല്‍ കണ്‍വീനര്‍ ബ്രൂണോ ഹാരിസ്സ്, സമിതി അംഗം വീനസും വലിയതുറ എന്നിവര്‍ മന്ത്രിയുമായി സംസാരിച്ചു. വലിയതുറ തുറമുഖസമിതി സ്ഥാപക പ്രസിഡന്റ് എല്‍.എ. സേവ്യര്‍ ഡിക്രൂസ് മന്ത്രി അംഗാരക്ക് നിവേദനം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം