ഓള്‍ ഇന്ത്യാ കെഎംസിസി കുടകില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്ററിന് ഇന്ന് തുടക്കം

 

ബെംഗളൂരു: ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കുടകില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന്. വീരാജ്‌പേട്ട മലബാര്‍ റോഡില്‍ ചര്‍ച്ചിന് സമീപമുള്ള ഓഫീസ് പാണിക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നിത്യരോഗം മൂലം കിടപ്പിലായവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും പരിചരണവും ലഭ്യമാക്കുന്ന എസ്.ടി.സി.എച്ച് പാലിയേറ്റീവ് ഹോം കെയര്‍ നൂറു കണക്കിനാളുകള്‍ക്ക് ആശ്വാസം പകരും. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്കു കീഴില്‍ ആദ്യമായണ് ബെംഗളൂരുവിനു പുറത്ത് പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിബന്ധനകള്‍ പാലിച്ച് നേരത്തെ വളണ്ടിയര്‍ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

എ ഐ കെ എം സി സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി ഉസ്മാന്‍ അധ്യക്ഷത വഹിക്കും. കെ ജി ബൊപ്പയ്യ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. എസ് ടി സി എച്ച് പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ..എം എ അമീറലി പദ്ധതി വിശദീകരണം നടത്തും. റവ.ഫാദര്‍ മഡലായി മുത്തു, അറമേരി കാലച്ചേരി മഠാധിപതി സ്വാമി മല്ലികാര്‍ജുന, പൊട്ടങ്കണ്ടി അബ്ദുല്ല, എം കെ നൗഷാദ്, പിടിഎച്ച് ചീഫ് ട്രൈനര്‍ ജോസ് പുളിമൂട്ടില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കുടക് ജില്ലയിലെ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗികള്‍ക്കും, കാന്‍സര്‍, പ്രായാധിക്യം, ശ്വാസകോശ, വൃക്കരോഗികള്‍ക്കും അവരുടെ വീടുകളില്‍ ചെന്ന് പരിചരണം നല്‍കുന്ന പദ്ധതി ഈ മേഖലയില്‍ ആദ്യമാണ്. ലോക പ്രശസ്തമായ കേരള മോഡല്‍ പാലിയേറ്റീവ് ഹോം കെയര്‍ ബെംഗളൂരുവില്‍ ഏറെ വിജയകരമായി നടപ്പിലാക്കിയതിന്റെ അനുഭവവുമായാണ് കുടകില്‍ പുതിയ യൂണിറ്റ് ആരംഭിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം