കോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സ തേടിയെത്തിയ 77 കാരനായ രോഗിക്ക് ചികിത്സ നിഷേധിക്കുകയും ആശുപത്രി പരിസരത്ത് വെച്ച് രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ ബെന്നാര്‍ഘട്ട റോഡിലെ ഫോര്‍ട്ടിസ് ആശുപത്രിക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഉത്പല്‍ സിന്‍ഹ എന്ന രോഗിയാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രി മുറ്റത്ത് വെച്ച് മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ബൊമ്മനഹള്ളി ഹെല്‍ത്ത് ഓഫീസര്‍ ഡോ. നാഗേന്ദ്ര പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 339 കിടക്കകളാണ് കോവിഡ് രോഗികള്‍ക്കായി ആശുപത്രി നീക്കിവെക്കേണ്ടിയിരുന്നത്. എന്നാല്‍ 45 കിടക്കകള്‍ മാത്രമേ ആശുപത്രി അധികൃതര്‍ രോഗികള്‍ക്കായി നല്‍കിയിട്ടുള്ളു. ഇത് വ്യക്തമായ നിയമ ലംഘനമാണ്. ഡോ. നാഗേന്ദ്ര പരാതിയില്‍ ചൂണ്ടികാട്ടി.

ആശുപത്രി മാനേജ്‌മെന്റ് ബോര്‍ഡിലെ ആറ് പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റി വെക്കണമെന്ന നിയമം പാലിക്കാത്തതിനാല്‍ ഇതേ ആശുപത്രിക്കെതിരെ രണ്ടു ദിവസം മുമ്പ് ബിബിഎംപി നോട്ടീസ് അയച്ചിരുന്നു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം